ഇടികൂടി രണ്ടാം മെഡല്‍; പര്‍വീണ്‍ ഹൂഡയ്ക്ക് വെങ്കലം

ബോക്‌സിങ്ങില്‍ വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയ്ക്ക് വെങ്കലം. ഇന്ത്യയുടെ പര്‍വീണ്‍ ഹൂഡയാണ് മെഡല്‍ നേടിയത്. സെമിയില്‍ ചൈനീസ് തായ്‌പേയ് താരം ടിങ് യു ലിന്നിനോട് 5-0ത്തിന് പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് പര്‍വീണ്‍ ഹൂഡയ്ക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.

author-image
Hiba
New Update
ഇടികൂടി രണ്ടാം മെഡല്‍; പര്‍വീണ്‍ ഹൂഡയ്ക്ക് വെങ്കലം

ഹാങ്ചൗ: ബോക്‌സിങ്ങില്‍ വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയ്ക്ക് വെങ്കലം. ഇന്ത്യയുടെ പര്‍വീണ്‍ ഹൂഡയാണ് മെഡല്‍ നേടിയത്. സെമിയില്‍ ചൈനീസ് തായ്‌പേയ് താരം ടിങ് യു ലിന്നിനോട് 5-0ത്തിന് പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് പര്‍വീണ്‍ ഹൂഡയ്ക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. 

ഇതോടെ 16 സ്വര്‍ണവും 26 വെള്ളിയും 31 വെങ്കലവും ഉള്‍പ്പടെ 73 മെഡല്‍ ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയുടെ ഒരു ഏഷ്യന്‍ ഗെയിംസ് എഡിഷനിലെ സര്‍വകാല റെക്കോര്‍ഡാണിത്. 2018ല്‍ ജക്കാര്‍ത്തയില്‍ നേടിയ ഇന്ത്യ നേടിയ 70 മെഡലുകളെന്ന റെക്കോര്‍ഡ് പഴങ്കഥയായിരുന്നു. മെഡല്‍പട്ടികയില്‍ ഇന്ത്യ 4-ാം സ്ഥാനത്ത് തുടരുകയാണ്. ചൈനയാണ് പട്ടികയില്‍ ഒന്നാമത്.

bronze parveen hooda