നവംബർ 2 ന് നടക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യ ശ്രീലങ്ക മത്സരത്തിൽ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ കളിക്കില്ല. വാങ്കഡെ സ്റ്റേഡിയത്തിൽ മാധ്യമപ്രവർത്തകരോട് ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇത് സ്ഥിരീകരിച്ചത്. ബംഗദേശിനെതിരായ ഇന്ത്യയുടെ മത്സരത്തിനിടെയാണ് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്. അദ്ദേഹം ഷോട്ട് കാലുകൊണ്ട് തടയാൻ ശ്രമിക്കുന്നതിനിടെയാണ് പരിക്ക് സംഭവിച്ചത്.
തുടക്കത്തിൽ, പരിക്ക് ഗുരുതരമല്ലെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് ഗുജറാത്ത് ഓൾറൗണ്ടറോട് ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടതായി ബിസിസിഐ അറിയിച്ചു.
അതിനുശേഷം, ന്യൂസിലാൻഡിനും ഇംഗ്ലണ്ടിനുമെതിരായ മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായി. ഇനി വരാനിരിക്കുന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക മത്സരത്തിലും ഹർദിക് പാണ്ഡ്യയ്ക്ക് കളിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. നിലവിൽ ഇന്ത്യൻ ടീമിൽ മറ്റു മാറ്റങ്ങളൊന്നുമില്ല.
ഇന്ത്യൻ സാധ്യത ടീം : രോഹിത് ശർമ (ക്യാപ്റ്റൻ ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ്‌കീപ്പർ ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്,കുൽദീപ് യാദവ്
ശ്രീലങ്കൻ സാധ്യത ടീം : പാതും നിസ്സാങ്ക, ദിമുത് കരുണരത്‌നെ, കുസൽ മെൻഡിസ് (ക്യാപ്റ്റൻ), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ആഞ്ചലോ മാത്യൂസ്, മഹേഷ് തീക്ഷണ, കസുൻ രജിത, ദുഷ്മന്ത ചമീര, ദിൽഷൻ മധുശങ്ക.