ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും

2023 ഏകദിന ലോകകപ്പ് മത്സരത്തിൽ ടോസ്സു്നേടിയ പാകിസ്ഥാൻ ഓസ്‌ട്രേലിയയെ ബാറ്റിങിനയച്ചു. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഓസീസ് അവസാന മാച്ചില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് പരാചയപെടുത്തിയ ആത്മവിശ്വാസത്തിലാണ്.

author-image
Hiba
New Update
ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും

ബംഗളൂരു: 2023 ഏകദിന ലോകകപ്പ് മത്സരത്തിൽ ടോസ്സു്നേടിയ പാകിസ്ഥാൻ ഓസ്‌ട്രേലിയയെ ബാറ്റിങിനയച്ചു. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഓസീസ് അവസാന മാച്ചില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് പരാചയപെടുത്തിയ ആത്മവിശ്വാസത്തിലാണ്.

അതെ സമയം പാകിസ്ഥാന്‍ ഇന്ത്യയോട് ഏഴ് വിക്കറ്റിന്റെ തോല്‍വിയേറ്റുവാങ്ങിയിരുന്നു. മൂന്ന് മത്സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രമുള്ള ഓസീസ് ആറാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റുള്ള പാകിസ്ഥാന്‍ നാലാമതുണ്ട്.

വൈസ് ക്യാപ്റ്റന്‍ ഷദാബ് ഖാന്‍ കളിക്കുന്നില്ല പകരം ഉസാമ മിര്‍ ടീമിലെത്തി. ഓസ്‌ട്രേലിയ ശ്രീലങ്കയ്‌ക്കെതിരെ കളിച്ച ടീമിനെ നിലനിര്‍ത്തുകയായിരുന്നു. ഈ കളി ജയിച്ചാല്‍ മൂന്നാമതെത്താനുള്ള അവസരമുണ്ട് ഓസ്ട്രേലിയക്ക്. നല്ല മാര്‍ജിനില്‍ ജയിച്ചാല്‍ മൂന്നാം സ്ഥാനത്തും എത്തിയേക്കാം.

തോല്‍വിയാണ് ഫലമെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടെ സങ്കീര്‍ണമാവും. ഷദാബിനെ ഒഴിവാക്കിയുള്ള പാകിസ്താന്റെ പരീക്ഷണം എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.

പാകിസ്ഥാന്‍: അബ്ദുള്ള ഷെഫീഖ്, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍ (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, മുഹമ്മദ് നവാസ്, ഉസാമ മിര്‍, ഹാസന്‍ അലി, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്.

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, ജോഷ് ഇന്‍ഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്‌റ്റോയിനിസ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്.

australia icc world cup pakisthan