ചെന്നൈ: 2023 ലോകകപ്പിൽ സൗത്ത് ആഫ്രിക്കയുമായുള്ള പാകിസ്ഥാന്റെ മത്സരം അതിനിർണായകം. ഒക്ടോബർ 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചെന്നൈയിലാണ് മത്സരം നടക്കുക. ഇന്ത്യയോട് ഉള്‍പ്പടെ തുടര്‍ച്ചയായ മൂന്ന് തോല്‍വിയാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയിട്ടുള്ളത്.
ഇതിനെതിരെ വിമര്‍ശനവുമായി മുന്‍താരങ്ങള്‍. അന്ത്യശാസനവുമായി ക്രിക്കറ്റ് ബോര്‍ഡ്. പാകിസ്ഥാനും ക്യാപ്റ്റന്‍ ബാബര്‍ അസമിനും പോരാട്ടം ജീവന്മരണമാകുമെന്നതില്‍ സംശയമൊന്നുമില്ല.
ലോകകപ്പിനെത്തുമ്പോൾ അതിശക്തമായൊരു ടീമായിരുന്നു പാകിസ്ഥാൻ, പക്ഷെ ഇപ്പോൾ അവർ ഉദ്ദേശിക്കുന്ന പോലെ ഒന്നുമല്ല മത്സരം പോകുന്നത്. ലോക ഒന്നാം നമ്പർ ബാബര്‍ അസം ഉള്‍പ്പടെയുള്ള ബാറ്റര്‍മാരുടെ മോശം ഫോമും, നിലവാരം മിലാനിർത്താൻ കഴിയാത്ത പേസര്‍മാരും, ക്ലബ് ക്രിക്കറ്റിന്റെ രീതിയിൽ പോലും കളിക്കാനാകാത്ത സ്പിന്നര്‍മാരും, അബദ്ധങ്ങൾ മാത്രം ചെയ്യുന്ന തീര്‍ത്ത ഫീല്‍ഡര്‍മാരും.
ഈ കാരണങ്ങൾ കൊണ്ടെല്ലാം പാകിസ്ഥാന് ഹാട്രിക് തോൽവി വഴങ്ങേണ്ടി വന്നു. ബാബര്‍ അസം പറയുന്നത് പോലെ തോളോട് തോള്‍ ചേര്‍ന്ന് പൊരുതിയാല്‍ വിജയവഴിയില്‍ തിരിച്ചെത്താമെന്ന് പാക് പ്രതീക്ഷ.
പാകിസ്ഥാന്‍ ടീമിൽ മുന്ന് മാറ്റങ്ങൾക് സാധ്യതയുണ്ട് . ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന് പകരം ഫഖര്‍ സമാന്‍ കളിച്ചേക്കും. ഉസാമ മിര്‍ പുറത്തായേക്കും. പകരം മുഹമ്മദ് നവാസ് തിരിച്ചെത്തിയേക്കും. പേസര്‍ ഹാരിസ് റൗഫും പുറത്തായേക്കും. മുഹമ്മദ് വസീം പകരമെത്തും.
സെമിയിലേക്കുള്ള ദൂരം കുറയ്ക്കാനാണ് ദക്ഷിണാഫ്രിക്കൻ കറുത്ത കുതിരകൾ ഒരുങ്ങുന്നത്. ടൂര്‍ണമെന്റില്‍ മൂന്ന് സെഞ്ച്വറി നേടിയ ക്വിന്റന്‍ ഡീകോക്ക് ഉള്‍പ്പടെയുള്ള ബാറ്റര്‍മാരും, റബാഡ നയിക്കുന്ന ബൗളിംഗ് നിരയും പടിക്കല്‍ കലമുടയ്ക്കുന്നവരെന്ന നാണക്കേട് ഇത്തവണ മാറ്റാന്‍ ഒരുങ്ങി തന്നെയാണ്.