പാക് ടീമിന്റെ തോൽവിക്ക് കാരണം അമിത ഭക്ഷണപ്രിയമോ?

പാകിസ്ഥാൻ ടീമിനെതിരെ പുതിയ ഒരു ആക്ഷേപം കുടി. കൊൽക്കത്തയിൽ പാക് ക്രിക്കറ്റ് താരങ്ങൾ താമസിക്കുന്ന ഹോട്ടലിലെ ഭക്ഷണം നിരസിച്ചുവെന്നാണ് പുതിയ വാർത്ത.

author-image
Hiba
New Update
പാക് ടീമിന്റെ തോൽവിക്ക് കാരണം അമിത ഭക്ഷണപ്രിയമോ?

കൊല്‍ക്കത്ത:പാകിസ്ഥാൻ ടീമിനെതിരെ പുതിയ ഒരു ആക്ഷേപം കുടി. കൊൽക്കത്തയിൽ പാക് ക്രിക്കറ്റ് താരങ്ങൾ താമസിക്കുന്ന ഹോട്ടലിലെ ഭക്ഷണം നിരസിച്ചുവെന്നാണ് പുതിയ വാർത്ത.

ഹോട്ടലിൽ നിന്ന് കഴിക്കുന്നതിന് പകരം സൊമാറ്റോയിലൂടെ കൊൽക്കത്ത ബിരിയാണിയും കബാബുകളും ചാപ്സും അടക്കമുള്ള ഭക്ഷണങ്ങള്‍ പാക് ടീം അംഗങ്ങള്‍ മുറികളിലേക്ക് വരുത്തി കഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

കൊല്‍ക്കത്തയിലെ പ്രശസ്തമായ സം സം ഹോട്ടലില്‍ നിന്നാണ് പാക് താരങ്ങള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത്. എന്തുകൊണ്ടാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഭക്ഷണം ഉപേക്ഷിച്ച് സൊമാറ്റോയിലൂടെ പാക് ടീം ഭക്ഷണം ഓര്‍ഡര്‍ ചെയ്തത് എന്നതിനെക്കുറിച്ച് വിശദീകരണമില്ല.

ഓര്‍ഡര്‍ ലഭിച്ചപ്പോള്‍ അത് പാകിസ്ഥാന്‍ ടീമിനാണെന്ന് തങ്ങള്‍ക്ക് ആദ്യം മനസിലായില്ലെന്നും പിന്നീടാണ് അത് തിരിച്ചറിഞ്ഞതെന്നും സം സം ഹോട്ടല്‍ ഡയറക്ടറായ ഷദ്മാന്‍ ഫൈസി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.

അഫ്ഗാനിസ്ഥാനെതിരായ ഞെട്ടിക്കുന്ന തോല്‍വിക്ക് ശേഷം പാക് താരങ്ങളുടെ അമിത ഭക്ഷണപ്രിയത്തെയും കായികക്ഷമത ഇല്ലായ്മയെയും മുന്‍ പാക് നായകന്‍ വസീം അക്രം രൂക്ഷമായി വിമർശിച്ചിരുന്നു. ദിവസവും എട്ട് കിലോ ആട്ടിറച്ചി കഴിക്കുന്ന ടീമിലെ താരങ്ങൾക്ക് ഫിറ്റ്നസ് ഇല്ലെന്നായിരുന്നു അക്രത്തിന്‍റെ വിമർശനം.

ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചു തുടങ്ങിയ പാകിസ്ഥാന്‍ പിന്നീട് തുടര്‍ച്ചയായി നാലു മത്സരങ്ങളില്‍ തോറ്റ് സെമി കണാതെ പുറത്താകലിന്‍റെ വക്കിലാണ്.

 
 
Latest News pakisthan cricket team food habit