ഗാലെ ടെസ്റ്റ്: ഭേദപ്പെട്ട സ്‌കോറുമായി ശ്രീലങ്ക, പാകിസ്ഥാന്റെ അഞ്ച് വിക്കറ്റ് വീണു

ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ശ്രീലങ്കയെ 312 ന് പുറത്താക്കിയ പാകിസ്ഥാന്‍ രണ്ടാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ അഞ്ചിന് 221 റണ്‍സെന്ന നിലയില്‍. 91 റണ്‍സ് പിറകിലാണ് പാകിസ്ഥാന്‍. സൗദ് ഷക്കീല്‍ (69), അഗ സല്‍മാന്‍ (61) എന്നിവരാണ് ക്രീസില്‍.

author-image
Web Desk
New Update
ഗാലെ ടെസ്റ്റ്: ഭേദപ്പെട്ട സ്‌കോറുമായി ശ്രീലങ്ക, പാകിസ്ഥാന്റെ അഞ്ച് വിക്കറ്റ് വീണു

 

ഗാലെ: ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ശ്രീലങ്കയെ 312 ന് പുറത്താക്കിയ പാകിസ്ഥാന്‍ രണ്ടാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ അഞ്ചിന് 221 റണ്‍സെന്ന നിലയില്‍. 91 റണ്‍സ് പിറകിലാണ് പാകിസ്ഥാന്‍. സൗദ് ഷക്കീല്‍ (69), അഗ സല്‍മാന്‍ (61) എന്നിവരാണ് ക്രീസില്‍.

മൂന്ന് വിക്കറ്റ് നേടിയ പ്രഭാദ് ജയസൂര്യാണ് പാകിസ്ഥാനെ നിയന്ത്രിച്ചുനിര്‍ത്തിയത്. നേരത്തെ, ധനഞ്ജയ ഡി സില്‍വയുടെ (122) സെഞ്ചുറിയാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

മോശം തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ മുന്ന് റണ്‍സ് മാത്രമുള്ളപ്പോല്‍ അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഇമാം ഉള്‍ ഹഖിനെ (1) കശുന്‍ രചിതയുടെ പന്തില്‍ നഷ്ടമായി.

സ്‌കോര്‍ 47ലെത്തിയപ്പോള്‍ രണ്ടാം വിക്കറ്റും പാകിസ്ഥാന് നഷ്ടമായി. അബ്ദുള്ള ഷെഫീഖ് (19) ജയസൂര്യയുടെ പന്തില്‍ വീണു. മൂന്നാമനായി ക്രീസിലെത്തിയ ഷാന്‍ മസൂദിന് (39) തുടക്കം മുതലാക്കാനായില്ല. ക്യാപ്റ്റന്‍ ബാബര്‍ അസം (13) 16 പന്ത് നേരിട്ടപ്പോള്‍ പുറത്തായി.

നേരത്തെ, ആറ് വിക്കറ്റ് നഷ്ടത്തില്‍ 242 എന്ന നിലയിലാണ് ശ്രീലങ്ക രണ്ടാംദിനം ആരംഭിച്ചത്. പിന്നീട് 70 റണ്‍സാണ് ലങ്ക കൂട്ടിചേര്‍ത്തത്. ധനഞ്ജയ സെഞ്ചുറിയും പൂര്‍ത്തിയാക്കി.

പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി, നസീം ഷാ, അബ്രാര്‍ അഹമ്മദ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

 

criket galle test sri lanka pakistan