ലോകകപ്പ് തോല്‍വിക്ക് പിന്നാലെ വിദേശ പരിശീലകരെ പുറത്താക്കാന്‍ പാകിസ്ഥാന്‍, പിസിബി അടിയന്തര യോഗം ചേരും: റിപ്പോര്‍ട്ട്

പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സി ഭാവി അനിശ്ചിതത്വത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ പുതിയ വാര്‍ത്ത പുറത്തുവരുന്നത്.

author-image
Greeshma Rakesh
New Update
ലോകകപ്പ് തോല്‍വിക്ക് പിന്നാലെ വിദേശ പരിശീലകരെ പുറത്താക്കാന്‍ പാകിസ്ഥാന്‍, പിസിബി അടിയന്തര യോഗം ചേരും: റിപ്പോര്‍ട്ട്

 

ഇസ്ലാമാബാദ്: 2023 -ലെ ലോകകപ്പ് തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അവരുടെ വിദേശ പരിശീലകരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സി ഭാവി അനിശ്ചിതത്വത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ പുതിയ വാര്‍ത്ത പുറത്തുവരുന്നത്.

 

2023 ല്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിലെ ടീമിന്റെ നിരാശാജനകമായ പ്രകടനത്തിനു പിന്നാലെ പാകിസ്ഥാന്‍ ഹെഡ് കോച്ച് ഗ്രാന്റ് ബ്രാഡ്ബേണ്‍, ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍, ബാറ്റിംഗ് കോച്ച് ആന്‍ഡ്രൂ പുട്ടിക്ക് എന്നിവരെ പിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന് പ്രശസ്ത പാകിസ്ഥാന്‍ വാര്‍ത്താ ചാനലായ സമാ ടിവി റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച പിസിബി മേധാവി സക്ക അഷ്റഫ് മുന്‍ ക്യാപ്റ്റന്‍ യൂനിസ് ഖാനുമായി അടിയന്തര യോഗം ചേര്‍ന്നതിനു ശേഷമാകും അന്തിമ തീരുമാനം അറിയിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ഒമ്പത് ലീഗ് മത്സരങ്ങളില്‍ അഞ്ചിലും തോറ്റതിന് ശേഷം സെമിഫൈനലിന് യോഗ്യത നേടാനാകാതെ പോയ ടൂര്‍ണമെന്റിലെ പാകിസ്ഥാന്റെ മോശം പ്രകടനത്തെക്കുറിച്ച് അവലോകനം നടത്താനാണ് ബോര്‍ഡിന്റെ നീക്കം. എട്ട് പോയിന്റുമായി പാക്കിസ്ഥാന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. പാകിസ്ഥാന്‍ പരാജയപ്പെട്ട തുടര്‍ച്ചയായ രണ്ടാം ഏകദിന ലോകകപ്പാണിത്. 2015ല്‍ ഓസ്ട്രേലിയയില്‍ നടന്ന ലോകകപ്പില്‍ പോലും ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക് കടക്കാന്‍ പാകിസ്ഥാന് കഴിഞ്ഞില്ല.

വൈകാതെ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തായിരുന്ന പാക്കിസ്ഥാനും ഈ വര്‍ഷത്തെ ഏഷ്യാ കപ്പിന്റെ ഫൈനലില്‍ കടക്കാനായില്ല. രണ്ട് സുപ്രധാന മള്‍ട്ടി-രാഷ്ട്ര ടൂര്‍ണമെന്റുകളിലെ പരാജയമാണ് പാകിസ്ഥാന്‍ ക്രിക്കറ്റില്‍ സംഭവിക്കാന്‍ പോകുന്ന വലിയ മാറ്റങ്ങള്‍ക്ക് ഏറ്റവും വലിയ കാരണമായി കരുതുന്നത്.

 

പാകിസ്ഥാന്‍ ബൗളിംഗ് കോച്ച് മോര്‍ണി മോര്‍ക്കല്‍ രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസം. ഈ വര്‍ഷമാദ്യം പാകിസ്ഥാന്‍ കോച്ചിംഗ് സ്റ്റാഫിനെ പുനഃക്രമീകരിച്ചതോടെയാണ് മോര്‍ക്കല്‍, ആര്‍തര്‍, ബ്രാഡ്‌ബേണ്‍, പുട്ടിക്ക് എന്നിവര്‍ ടീമിലെത്തിയത്. തന്റെ കരാര്‍ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ ആര്‍തര്‍ ഓണ്‍ലൈനിലൂടെ ടീമിനെ പിന്തുണച്ചു. എന്നാല്‍ മോര്‍ക്കലും മറ്റുള്ളവരും ഈ വര്‍ഷം ജൂണ്‍ മുതല്‍ ടീമിനൊപ്പം എപ്പോഴും ഉണ്ടായിരുന്നു.

 

odi world cup pakistan PCB foreign coaches cricket