ഇംഗ്ലണ്ടിന്റെ ഉജ്ജ്വലമായ 'വൈറ്റ്-ബോൾ' യു​ഗം അവസാനിച്ചു: മുൻ ക്യാപ്റ്റൻ നാസർ ഹുസൈൻ

അതെസമയം ഞായറാഴ്ച ഇന്ത്യയോടുള്ള ദയനീയ തോൽവി നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ പത്താം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു

author-image
Greeshma Rakesh
New Update
 ഇംഗ്ലണ്ടിന്റെ ഉജ്ജ്വലമായ 'വൈറ്റ്-ബോൾ' യു​ഗം അവസാനിച്ചു: മുൻ ക്യാപ്റ്റൻ നാസർ ഹുസൈൻ

ബംഗളൂരു: 2023ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ മോശം പ്രകടനം ഉജ്ജ്വലമായ ഒരു യുഗത്തിന് അന്ത്യം കുറിച്ചതായി മുൻ ക്യാപ്റ്റൻ നാസർ ഹുസൈൻ. വ്യാഴാഴ്ച ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ശ്രീലങ്ക 8 വിക്കറ്റിന് പരാജയപ്പെടുത്തിയതിനു പിന്നാലെയായിരുന്നു നാസർ ഹുസൈന്റെ പ്രതികരണം. ചില ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങൾക്ക് ലോകകപ്പ് വളരെ ദൂരെയുള്ള ഒരു പാലമാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും ഇത് ഒരു യുഗത്തിന്റെ അവസാനമാണെന്ന് തോന്നുന്നുവെന്നും ആദ്ദേഹം പറഞ്ഞു.

ടൂർണമെന്റിനുള്ള ഇംഗ്ലണ്ടിന്റെ തയ്യാറെടുപ്പിനെക്കുറിച്ചും ടീമിന്റെ പ്രധാന കളിക്കാർക്ക മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്തതും അവരുടെ കിരീടം നിലനിർത്താനുള്ള സാധ്യത നഷ്ട്ടമാക്കുമോ എന്ന ചോദ്യങ്ങൾ ഉയർന്നുവരുന്നതിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.ന്യൂസിലൻഡിനെതിരായ അവിസ്മരണീയമായ ഫൈനലിൽ ഇയോൻ മോർഗന്റെ ഇംഗ്ലണ്ട് ലോകകപ്പ് നേടിയ 2019 ൽ നിന്ന് വളരെ അകലെയാണെന്ന് ഹുസൈൻ പറഞ്ഞു.

അതെസമയം ഞായറാഴ്ച ഇന്ത്യയോടുള്ള ദയനീയ തോൽവി നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ പത്താം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു.ഇതോടെയാണ് സെമി ഫൈനലിലേയ്ക്കുള്ള ടീമിന്റെ സാധ്യത ഇല്ലാതായത്.

അഫ്ഗാനിസ്ഥാനെതിരായ മത്സരം ഉൾപ്പെടെ ആറ് മത്സരങ്ങളിൽ അഞ്ചിലും ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത് ഹാട്രിക് തോൽവിയായിരുന്നു. ബംഗ്ലാദേശിനെ മാത്രമാണ് സീസണിൽ ഇംഗ്ലണ്ടിന് തോൽപ്പിക്കാൻ സാധിച്ചത്. ഫൈനലിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് 2019 ലെ ആദ്യ ലോകകപ്പ് കിരീടം നേടിയത്.

England Cricket Team odi world cup2023 captain Nasser Hussain