മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ മലയാളി താരം മിന്നുമണിയും. ജനുവരി അഞ്ചു മുതല്‍ ആരംഭിക്കുന്ന പരമ്പരയ്ക്കുള്ള പതിനാറംഗ ടീമിനെ ബിസിസിഐയാണ് പ്രഖ്യാപിച്ചത്.
5,7,9 തീയതികളിലാണ് മത്സരം. നവി മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ മൂന്നു മത്സരങ്ങളും.
ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു മത്സരങ്ങളുള്ള ഏകദിന പരമ്പരം ഡിസംബര്‍ 28,30, ജനുവരി രണ്ട് തീയതികളില്‍ വാങ്കഡേ സ്റ്റേഡിയത്തില്‍ നടക്കും.
ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, ഷെഫാലി വര്‍മ, ദീപ്തി ശര്‍മ, യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജ്യോത് കൗര്‍, ശ്രേയാങ്ക പാട്ടീല്‍, മന്നത് കശ്യപ്, സൈക ഇഷാഖ്, രേണുക സിങ് ഠാക്കൂര്‍, ടിറ്റസ് സാധു, പൂജ വസ്ത്രകാര്‍, കനിക അഹൂജ, മിന്നു മണി.
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, ഷെഫാലി വര്‍മ, ദീപ്തി ശര്‍മ, യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജ്യോത് കൗര്‍, ശ്രേയാങ്ക പാട്ടീല്‍, മന്നത് കശ്യപ്, സൈക ഇഷാഖ്, രേണുക സിങ് ഠാക്കൂര്‍, ടിറ്റസ് സാധു, പൂജ വസ്ത്രകാര്‍, സ്‌നേഹ് റാണ, ഹര്‍ലീന്‍ ഡിയോള്‍.