ഒഹിയോ: സിന്‍സിനാറ്റി ഓപ്പണില്‍ കാര്‍ലോസ് അല്‍ക്കാരസിനെ തോല്‍പ്പിച്ച് നൊവാക് ജോക്കോവിച്ച്. വിംബിള്‍ഡണിലേറ്റ പരാജയത്തിന് ജോക്കോവിച്ചിന്റെ മധുരപ്രതികാരണാണ് ഈ വിജയം.
വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ കാര്‍ലോസ് അല്‍ക്കാരസിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 5-7, 7-6(7), 76(4).
ജോക്കോവിച്ചിന്റെ 39-ാം മാസ്റ്റേഴ്‌സ് കിരീടനേട്ടമാണിത്. ജയത്തോടെ റാങ്കിങില്‍ അല്‍ക്കാരസിനു തൊട്ടടുത്ത് എത്താനും ജോക്കോവിച്ചിനായി.
'ഇടികൂടി' സ്വര്‍ണം നേടി വരുണ്‍; വെറുതെ തുടങ്ങി 'സീരിയസായി'!
പത്തനംതിട്ട: കൊല്‍ക്കത്തയില്‍ വച്ച് നടന്ന വാക്കോ ഇന്ത്യ ദേശീയ കിക്ക് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ലോ കിക്ക് ഇനത്തില്‍ സ്വര്‍ണം നേടി പത്തനംതിട്ട സ്വദേശി വരുണ്‍ കുമാര്‍. സിംഗപ്പൂര്‍ ഐ ടി കമ്പനിയില്‍ ജോലി ചെയ്യുന്ന വരുണ്‍ ലോക്ഡൗണ്‍ സമയത്തെ വര്‍ക്ക് ഫ്രം ഹോം മടുപ്പില്‍ നിന്ന് മോചനം നേടാനാണ് കിക്ക് ബോക്‌സിങ് പരിശീലനത്തിന് ചേര്‍ന്നത്.
കായിക ഇനങ്ങളോട് ചെറുപ്പം മുതലേയുള്ള താത്പര്യം മാത്രമായിരുന്നു കൈമുതല്‍. വെറുതെയൊരു നേരംപോക്കിനായി ക്ലാസുകള്‍ക്ക് പോയി തുടങ്ങി. പിന്നീട് കിക്ക് ബോക്‌സിംഗ് ആവേശമായി മാറി. ആഗ്രഹത്തിനൊപ്പം സുവിഷ് വിശ്വനാഥന്‍ എന്ന മാസ്റ്ററിന്റെ കൃത്യമായ ക്ലാസുകളും കൂടിയായപ്പോഴാണ് വരുണ്‍ സുവര്‍ണ നേട്ടം സ്വന്തമാക്കിയത്.
മോഹന്റേയും പ്രേമയുടേയും മകനാണ് വരുണ്‍. ജില്ലാ പബ്ലിക് റിലേഷന്‍ വകുപ്പില്‍ ജോലി ചെയ്യുന്ന ഗീതുവാണ് ഭാര്യ. ആര്യന്‍ മകനാണ്.