പ്രതിഫലപ്പട്ടികയില്‍ റൊണാള്‍ഡോയുടെ തൊട്ടുപിന്നില്‍ നെയ്മര്‍; താരത്തിന്റെ പ്രതിഫലം അറിയാം

സൗദി ലീഗില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ താരമായാണ് നെയ്മര്‍ അല്‍ ഹിലാലില്‍ എത്തുന്നത്. പ്രതിഫലപ്പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഒന്നാം സ്ഥാനത്തുള്ളത്.

author-image
Priya
New Update
പ്രതിഫലപ്പട്ടികയില്‍ റൊണാള്‍ഡോയുടെ തൊട്ടുപിന്നില്‍ നെയ്മര്‍; താരത്തിന്റെ പ്രതിഫലം അറിയാം

പാരീസ്: സൗദി ലീഗില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ താരമായാണ് നെയ്മര്‍ അല്‍ ഹിലാലില്‍ എത്തുന്നത്. പ്രതിഫലപ്പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഒന്നാം സ്ഥാനത്തുള്ളത്.

നെയ്മറിന് 150 ദശലക്ഷം യൂറോ വീതമാണ് ഓരോ വര്‍ഷവും ലഭിക്കുക.
ഇന്ത്യന്‍ രൂപയില്‍ 1359 കോടിയിലേറെ രൂപ വരും. രണ്ടുവര്‍ഷത്തേക്ക് 271 കോടി രൂപ ബോണസായും ലഭിക്കും.

817 കോടി രൂപയാണ് അല്‍ ഹിലാല്‍ നെയ്മറെ വിട്ടുകിട്ടാന്‍ ട്രാന്‍സ്ഫര്‍ തുകയായി പിഎസ്ജിക്ക് നല്‍കിയത്. 2 വര്‍ഷത്തെ കരാറിലാണ്
നെയ്മര്‍ ജൂനിയര്‍ പിഎസ്ജി വിട്ട് സൗദി ക്ലബ് അല്‍ ഹിലാലില്‍ എത്തുന്നത്.

2017ല്‍ ബാഴ്സോലണയില്‍ നിന്ന് 1646 കോടി രൂപയിലേറെ മുടക്കിയാണ് നെയ്മറെ പിഎസ്ജി സ്വന്തമാക്കിയത്. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയാണ് ഇത്.

സൗദി ലീഗില്‍ പ്രതിഫല പട്ടികയില്‍ രണ്ടാമനാണ് നെയ്മര്‍. ഒന്നാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അല്‍ നസ്ര് വാര്‍ഷിക പ്രതിഫലമായി നല്‍കുന്നത് 1800 കോടി രൂപ.

അല്‍ ഇത്തിഫാഖിന്റെ ഫ്രഞ്ച് താരം കരിം ബെന്‍സേമയാണ് മൂന്നാം സ്ഥാനത്തുള്ളത്. 900 കോടി രൂപയാണ് ബെന്‍സേമയുടെ വാര്‍ഷിക പ്രതിഫലം. രണ്ടുവര്‍ഷത്തിന് ശേഷം ലോകപ്പിന് മുന്നോടിയായി നെയ്മര്‍ യൂറോപ്യന്‍ ക്ലബിലേക്ക് മടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

neymar Al-Hilal