ലക്കി ചിന്നസ്വാമി; ഒരു സ്റ്റേഡിയത്തിൽ കൂടുതൽ സിക്സുകൾ ഇനി രോഹിതിന് സ്വന്തം

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം വളരെ പ്രിയപ്പെട്ടതാണ്. കാരണം രാജ്യാന്തര ക്രിക്കറ്റിലെ സിക്സർ റെക്കോർഡുകളിൽ ഭൂരിഭാഗവും കയ്യടക്കിവച്ചിരിക്കുന്ന ഹിറ്റ്മാൻ കൂടുതൽ സിക്സറുകൾ നേടിയ വേദിയാണിത്-32 സിക്സറുകൾ.

author-image
Hiba
New Update
ലക്കി ചിന്നസ്വാമി; ഒരു സ്റ്റേഡിയത്തിൽ കൂടുതൽ സിക്സുകൾ ഇനി രോഹിതിന് സ്വന്തം

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം വളരെ പ്രിയപ്പെട്ടതാണ്. കാരണം രാജ്യാന്തര ക്രിക്കറ്റിലെ സിക്സർ റെക്കോർഡുകളിൽ ഭൂരിഭാഗവും കയ്യടക്കിവച്ചിരിക്കുന്ന ഹിറ്റ്മാൻ കൂടുതൽ സിക്സറുകൾ നേടിയ വേദിയാണിത്– 32 സിക്സറുകൾ.

 

ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഞായറഴ്ച രോഹിത് സ്വന്തമാക്കി, ഷാർജ സ്റ്റേഡിയത്തിലെ സച്ചിന്റെ റെക്കോർഡാണ് രോഹിത് മറികടന്നത് (30).

 

ഒരു ലോകകപ്പ് ടൂർണമെന്റിലെ കൂടുതൽ സിക്സ് നേട്ടവും രോഹിത്തിന് എത്തിപ്പിടിക്കാവുന്ന ദൂരത്തുണ്ട്. ക്രിസ് ഗെയ്‌ലിനെ (26 സിക്സുകൾ, 2015) മറികടക്കാൻ ഇനി വേണ്ടത് 3 സിക്സുകൾ മാത്രം.

 
new record chinnaswami stadium rohith sharma