2023 ക്രിക്കറ്റ് ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടിയ നെതെർലൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ലക്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുന്നത്. മുൻ ലോക ചാമ്പ്യന്മാരെ വീഴ്ത്തിയവർ എന്ന നിലയിൽ അഫ്ഗാന് മുൻതൂക്കമുണ്ടെങ്കിലും പ്രോട്ടീസിനെ ഞെട്ടിച്ച ഡച്ചുകാർ കുഴപ്പക്കാരാണ്.അഫ്ഗാനിസ്താൻ ആറു പോയന്റുമായി ആറാം സ്ഥാനത്താണ്.
ബംഗ്ലാദേശിനെതിരെ തോൽവിയോടെ തുടങ്ങിയ അഫ്ഗാൻ ഇന്ത്യയോട് കീഴടങ്ങിയെങ്കിലും തുടർന്ന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും മുൻ ജേതാക്കളായ പാകിസ്താനെയും ശ്രീലങ്കയെയും നിലംപറ്റിച്ചു. ഇടക്ക് ന്യൂസിലൻഡിനോട് പരാജയപ്പെട്ട ഹഷ്മത്തുല്ല ഷാഹിദിയും സംഘവും നേടിയതെല്ലാം അന്തസുള്ള ജയങ്ങളാണ്.
സ്പിന്നർമാരുടെയും മുൻനിര ബാറ്റർമാരുടെയും മികവിലാണ് പ്രതീക്ഷ. സ്കോട്ട് എഡ്വേഡ്സ് നയിക്കുന്ന നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെയും ബംഗ്ലാദേശിനെയും തോൽപിച്ച് നാലു പോയന്റ് സാമ്പതിച്ചിട്ടുണ്ട്.
നെതർലൻഡ്സ് സ്ക്വാഡ്: വെസ്ലി ബറേസി, മാക്സ് ഒ ഡൗഡ്, കോളിൻ അക്കർമാൻ, സിബ്രാൻഡ് ഏംഗൽബ്രെക്റ്റ്, സ്കോട്ട് എഡ്വേർഡ്സ് (ക്യാപ്റ്റൻ) (വിക്കറ്റ് കീപ്പർ ), ബാസ് ഡി ലീഡ്, സാഖിബ് സുൽഫിക്കർ, ലോഗൻ വാൻ ബീക്ക്, റോലോഫ് വാൻ ഡെർ മെർവെ, ആര്യൻ ദത്ത്, പോൾ വാൻ മീകെരെൻ
അഫ്ഗാനിസ്ഥാൻ സ്ക്വാഡ്: ഇബ്രാഹിം സദ്രാൻ, റഹ്മാനുള്ള ഗുർബാസ്, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റൻ), ഇക്രം അലി ഖിൽ (വിക്കറ്റ് കീപ്പർ), മുഹമ്മദ് നബി, അസ്മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നൂർ അഹമ്മദ്, ഫസൽഹഖ് ഫാറൂഖ്