കൊളംബോ :ഇന്ത്യ ശ്രീലങ്ക ഫൈനൽ മത്സരം 17 ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ വച്ച് നടക്കും.എട്ടാം കിരീടം നേടാൻ ഇന്ത്യയും,ഇന്ത്യയെ തരിപ്പണമാക്കി ഏഴാം കിരീടം നേടാൻ ശ്രീലങ്കയും തയ്യറെടുക്കും.
കഴിഞ്ഞ മത്സരമായ ഇന്ത്യ ബംഗ്ലാദേശ് സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യ പരാജയ പെട്ടിരുന്നു അത് കൊണ്ട് തന്നെ ടീമിൽ ഇന്ത്യ വലിയ മാറ്റം വരുത്തിയിട്ടുണ്ട്.ബംഗ്ലാദേശുമായി ഉണ്ടായ തോൽവി ഇന്ത്യയെ വലിയ മാനകേടിലേക്ക് നയിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ഇടംകൈ സ്പിന്നർ അക്ഷർ പട്ടേലിനും ലങ്കയുടെ വലംകൈ സ്പിന്നർ മഹീഷ് തീക്ഷണയ്ക്കുമാണ് പരുക്കുമൂലം ഫൈനൽ നഷ്ടമാകുക. പാക്കിസ്ഥാനെതിരായ മത്സരത്തിനിടെയാണ് തീക്ഷണയ്ക്ക് പരുക്കേറ്റത്. ബംഗ്ലദേശിനെതിരായ മത്സരത്തിലായിരുന്നു അക്ഷറിന്റെ പരുക്ക്.
അക്ഷറിനു പകരക്കാരനായി ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദറിനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കരുത്തുറ്റ ബാറ്റിങ് നിരയുമായി ഏഷ്യാ കപ്പിനെത്തിയ ഇന്ത്യയ്ക്ക് ടൂർണമെന്റിൽ ഒരു തവണ മാത്രമേ ബാറ്റിങ്ങിൽ അടിപതറിയിട്ടുള്ളൂ.
അത് സൂപ്പർ ഫോറിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലായിരുന്നു.ദുനിത് വെല്ലാലഗെയെന്ന ഇരുപതുകാരൻ ശ്രീലങ്കൻ സ്പിന്നറുടെ മുന്നിൽ ടോപ് ഓർഡർ തകർന്നടിഞ്ഞപ്പോൾ ഇന്ത്യൻ ടോട്ടൽ 213ൽ ഒതുങ്ങി.
കുൽദീപ് യാദവിലൂടെ അതേ നാണയത്തിൽ തിരിച്ചടിച്ച ഇന്ത്യ മത്സരം ജയിച്ചെങ്കിലും ലങ്കൻ സ്പിന്നർമാർ ഉയർത്തിയ വെല്ലുവിളി ഇന്ത്യൻ ബാറ്റർമാർ മറക്കില്ല. ഫൈനൽ പോരാട്ടത്തിനിറങ്ങുമ്പോൾ ഇരുടീമുകളും ഉറ്റുനോക്കുന്നതും സ്പിൻ ബോളിങ് നിരയിലേക്കായിരിക്കും.