സൂറിച്ച്: യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ സ്പെയിനും ക്രൊയേഷ്യയും ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് സ്പെയ്ന്‍ യൂറോപ്യന്‍ ചാംപ്യന്മാരായ ഇറ്റലിയെ പരാജയപ്പെടുത്തി.
മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടില്‍ യെര്‍മി പിനോയിലൂടെ സ്പെയിന് സ്കോറിംഗിന് തുടങ്ങി.ഉടന്‍ തന്നെ ഇമോബിലെയിലൂടെ ഇറ്റലി സമനില ഗോള്‍ നേടി. എണ്‍പത്തി എട്ടാം മിനുട്ടില്‍ ജോസെലുവിലൂടെ സ്പയിന് വിജയം ഉറപ്പിക്കുകയായിരുന്നു.
ആതിഥേയരായ നെതര്‍ലന്‍ഡിനെ അട്ടിമറിച്ച് ക്രൊയേഷ്യ നേരത്തെ ഫൈനലില്‍
എത്തിയിരുന്നു.സെമിഫൈനലില്‍ 4-2 ആണ് ക്രൊയേഷ്യയുടെ ജയം. എക്സ്ട്രാ ടൈമില്‍ ബ്രൂണോ പെറ്റ്കോവിച്ചും ലൂക്കാ മോഡ്രിച്ചും നേടിയ നിര്‍ണായക ഗോളുകളില്‍ ക്രൊയേഷ്യ ഫൈനലില്‍ പ്രവേശിച്ചു.
34-ാം മിനിറ്റില്‍ ഡോണിയല്‍ മലനിലൂടെ നെതര്‍ലന്‍ഡ്സാണ് ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതിയില്‍ പെനല്‍റ്റിയിലൂടെ ആന്ദ്രെ ക്രാംചെക്ക് ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു.
72-ാം മിനിറ്റില്‍ മരിയോ പസാലിച്ച് വീണ്ടും ക്രൊയേഷ്യയെ മുന്നിലെത്തിച്ചെങ്കിലും കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിയിരിക്കെ നോവ ലാങ് നെതര്‍ല്‍ഡ്സിന് നീടകീയ സമനില നല്‍കിയതിനെത്തുടര്‍ന്നാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്.
എക്സ്ട്രാ ടൈമിന്റെ എട്ടാം മിനിറ്റില്‍ ബ്രൂണോ പെറ്റ്കോവിച്ച് വീണ്ടും ക്രൊയേഷ്യയെ മുന്നിലെത്തിച്ചു. 116-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ലൂക്ക മോഡ്രിച്ച് ക്രൊയേഷ്യയുടെ ജയം ഉറപ്പിച്ച നാലാം ഗോളും നേടി.