വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക മരുന്ന് പരിശോധനാ സമിതിയുടെ നോട്ടീസ്

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരെയുള്ള സമരത്തില്‍ മുന്‍ നിരയിലുണ്ടായിരുന്നു വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക മരുന്ന് പരിശോധനാ സമിതിയുടെ നോട്ടീസ്.

author-image
Web Desk
New Update
വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക മരുന്ന് പരിശോധനാ സമിതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരെയുള്ള സമരത്തില്‍ മുന്‍ നിരയിലുണ്ടായിരുന്നു വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക മരുന്ന് പരിശോധനാ സമിതിയുടെ നോട്ടീസ്. നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് നടപടി. നോട്ടീസിന് രണ്ടാഴ്ചക്കകം ഫോഗട്ട് മറുപടി നല്‍കണം.

ജൂണ്‍ 27 ന് പരിശോധനയ്ക്ക് ഹാജരാകാന്‍ ഫോഗട്ടിന് അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, അന്ന് സമിതി ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ഫോഗട്് ഹാജരായില്ലെന്നാണ് നോട്ടീസില്‍ പറയുന്നത്.

നിലവില്‍ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ ഫോഗട്ട് വ്യാഴാഴ്ച ആരംഭിച്ച ബുഡാപെസ്റ്റിലെ റാങ്കിംഗ് സീരിസില്‍ മത്സരിക്കാനാനിരിക്കെയാണ് നോട്ടീസ് ലഭിച്ചത്.

 

india vinesh phogat wrestling