സച്ചിനെ സാക്ഷിയാക്കി റെക്കോര്‍ഡ് തകര്‍ത്തു; സെഞ്ച്വറി തിളക്കത്തില്‍ മുഷീര്‍ ഖാന്‍

വിദര്‍ഭയ്ക്കെതിരെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന രഞ്ജി ട്രോഫി ഫൈനലില്‍ സെഞ്ച്വറി നേടിയ മുഷീര്‍ ഖാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്തു.

author-image
Athira
New Update
സച്ചിനെ സാക്ഷിയാക്കി റെക്കോര്‍ഡ് തകര്‍ത്തു; സെഞ്ച്വറി തിളക്കത്തില്‍ മുഷീര്‍ ഖാന്‍

മുംബൈ: വിദര്‍ഭയ്ക്കെതിരെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന രഞ്ജി ട്രോഫി ഫൈനലില്‍ സെഞ്ച്വറി നേടിയ മുഷീര്‍ ഖാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്തു. 29 വര്‍ഷത്തെ റെക്കോര്‍ഡാണ് താരം നിഷ്പ്രയാസം തകര്‍ത്തത്.

19 വര്‍ഷവും 14 ദിവസവും പ്രായമുള്ള മുഷീര്‍ ഖാന്‍ രഞ്ജി ട്രോഫി ഫൈനലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മുംബൈ ബാറ്ററായി. 1994-95 ല്‍ പഞ്ചാബിനെതിരെ 21-ാം വയസ്സില്‍ സെഞ്ച്വറി നേടിയ സച്ചിന്റെ റെക്കോര്‍ഡാണ് താരം തകര്‍ത്തത്.

 

1994-95 ഫൈനലില്‍ സച്ചിന്‍ രണ്ട് സെഞ്ച്വറികള്‍ (140, 139) നേടിയ മുംബൈയെ കിരീടത്തില്‍ എത്തിച്ചിരുന്നു. സച്ചിന്‍ ഗ്യാലറിയില്‍ ഇരിക്കെ ആണ് മുഷീര്‍ നേട്ടം കൈവരിച്ചത്. ഇന്ത്യന്‍ ബാറ്റ്സ്മാന്‍ സര്‍ഫറാസ് ഖാന്റെ ഇളയ സഹോദരനാണ് മുഷീര്‍ ഖാന്‍.

താരത്തിന്റെ രണ്ടാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണിത്. നേരത്തെ രഞ്ജി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരട്ട സെഞ്ച്വറിയും നേടിയിരുന്നു. മുംബൈ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 353/5 എന്ന നിലയിലാണ് ഉള്ളത്. മുംബൈക്ക് 472 റണ്‍സിന്റെ ലീഡ്.

 

sports news Latest News sports updates