ലങ്കയെ തകര്‍ത്ത കൊടുങ്കാറ്റ്; ഷെമിക്ക് അപൂര്‍വ റെക്കോഡ്

ലോകകപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും തീതുപ്പുന്ന പന്തുകളുമായി അരങ്ങുവാണ മുഹമ്മദ് ഷമിയെ തേടി ലോകകപ്പിലെ അപൂർവ റെക്കോഡ് ശ്രിലങ്കക്കെതിരായ മത്സരത്തിൽ അഞ്ചോവറിൽ 18 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് താരം. അതുല്യ നേട്ടത്തിലേക്ക് ചുവടുവച്ചത്.

author-image
Hiba
New Update
ലങ്കയെ തകര്‍ത്ത കൊടുങ്കാറ്റ്; ഷെമിക്ക് അപൂര്‍വ റെക്കോഡ്

മുംബൈ: ലോകകപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും തീതുപ്പുന്ന പന്തുകളുമായി അരങ്ങുവാണ മുഹമ്മദ് ഷമിയെ തേടി ലോകകപ്പിലെ അപൂർവ റെക്കോഡ് ശ്രിലങ്കക്കെതിരായ മത്സരത്തിൽ അഞ്ചോവറിൽ 18 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് താരം. അതുല്യ നേട്ടത്തിലേക്ക് ചുവടുവച്ചത്.

ലോകകപ്പ് ചരിത്രത്തിൽ മൂന്നാം തവണയും അഞ്ച് വിക്കറ്റ് പിഴുത താരം 45 വിക്കറ്റുകളുമായി ലോകകപ്പിൽ ഏറ്റവും കൂടതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറെന്ന നേട്ടമാണ് സ്വന്തം പേരിലാക്കിയത് 14 വിക്കറ്റുകൾ നേടിയ ജവഗൽ ശ്രീനാഥിനെയും സഹീർ ഖാനെയുമാണ് പിന്തള്ളിയത്.

ഷമിക്ക് ഇത്രയും വിക്കറ്റ് വീഴ്ത്താൻ 14 മത്സരങ്ങളേ വേണ്ടിവന്നുള്ളൂവെങ്കിൽ സഹീർഖാൻ 3 മത്സരങ്ങളിലും ശ്രിനാഥ് 44 മത്സരങ്ങളിലുമാണ് ഇത്രയും വിക്കറ്റ് വീഴ്ത്തിയത്. 2015, 2019, 2023 ലോകകപ്പുകളിലാണ് ഷമി 45 വിക്കറ്റുകൾ കൊയ്തത്. ഈ ലോകകപ്പിൽ മൂന്ന് മത്സരങ്ങളിൽ 14 വിക്കറ്റാണ് താരം നേടിയത്.

muhammed shami india srilanka world cup cricket cricket