ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ 5000 മീറ്ററില്‍ ഇന്ത്യയുടെ പാരുള്‍ ചൗധരിക്ക് സ്വര്‍ണം. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒരു വനിതാതാരം ആദ്യമായാണ് 5000 മീറ്ററില്‍ സ്വര്‍ണം നേടുന്നത്.
15 മിനിറ്റ് 14 സെക്കന്‍ഡിലാണ് പാരുള്‍ ഓട്ടം പൂര്‍ത്തിയാക്കിയത്. സ്റ്റീപ്പിള്‍ ചേസില്‍ വെള്ളി നേടിയ പാരുളിന്റെ രണ്ടാം മെഡലാണിത്.
വനിതകളുടെ ജാവലിന്‍ ത്രോയില്‍ അന്നു റാണി സ്വര്‍ണം നേടി. 62.92 മീറ്ററാണ് മികച്ച ദൂരം.
800 മീറ്ററില്‍ മലയാളിതാരം മുഹമ്മദ് അഫ്‌സല്‍ വെള്ളിമെഡല്‍ സ്വന്തമാക്കി. 1 മിനിറ്റ് 48.43 സെക്കന്‍ഡിലാണ് അഫ്‌സല്‍ ഫിനിഷിങ് ലൈന്‍ തൊട്ടത്.
ഡെക്കാത്ത്ലണില്‍ തേസ്വിന്‍ ശങ്കര്‍ ദേശീയ റെക്കോര്‍ഡോടെ വെള്ളി നേടി. 7666 പോയിന്റാണ് തേജസ്വിന്‍ നേടിയത്. ട്രിപ്പിള്‍ ജംപില്‍ പ്രവീണ്‍ ചിത്രവേല്‍ വെങ്കലം സ്വന്തമാക്കി. 16.68 മീറ്ററാണ് പ്രവീണ്‍ ചാടിക്കടന്നത്.
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിദ്യ രാംരാജ് വെങ്കലമെഡല്‍ സ്വന്തമാക്കി. 55.68 സെക്കന്‍ഡിലാണ് വിദ്യ 400 മീറ്റര്‍ പിന്നിട്ടത്.