ലഖ്നൗ-ചെന്നൈ മത്സരത്തില്‍ കരണിന്റെ പവര്‍ ,ാേട്ട് നേരെ വരുന്നു. വരവ് കണ്ട് അമ്പയര്‍ പെട്ടെന്ന് മാറിനിന്നു. എന്നാല്‍, ഒട്ടും ഭയമില്ലാതെ മോയിന്‍ അലിയുടെ അത്ഭുത കാച്ച്! അമ്പരന്നത് സാക്ഷായ എം എസ് ധോണിയാണ്. സംഭവം കണ്ട ധോണിയുടെ മുഖഭാവം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
പിന്നീട് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരം മഴ കാരണം ഉപേക്ഷിച്ചു. ലഖ്നൗ 19.2 ഓവറില്‍ 125-7 എന്ന സ്‌കോറില്‍ നില്‍ക്കേ ആദ്യം മഴയെത്തി. പിന്നീട് ഇടവിട്ട് പെയ്ത മഴ മത്സരത്തെ തടസ്സപ്പെടുത്തി.
അഞ്ച് ഓവറായി വെട്ടിച്ചുരുക്കിയുള്ള മത്സരം നടത്താനുള്ള സാധ്യത പോലും ലഖ്നൗവിലുണ്ടായിരുന്നില്ല. കളി ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം വീതിച്ചെടുത്തു.
10 കളികളില്‍ 11 പോയിന്റ് വീതമുള്ള ലഖ്നൗവും ചെന്നൈയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുന്നു.