ഏഷ്യന്‍ ഗെയിംസ് ടീമില്‍ മിന്നു മണിയും; പുരുഷ ടീമിന്റെ ക്യാപ്റ്റന്‍ ഗെയ്ക്വാദ്

സെപ്റ്റംബറില്‍ ചൈനയില്‍ തുടങ്ങുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളി താരം മിന്നു മണിയും. ബംഗ്ലദേശിനെതിരായ ഗംഭീരരമാക്കിയ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനെ തുടര്‍ന്നാണ് മിന്നു ദേശീയ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയത്.

author-image
Priya
New Update
ഏഷ്യന്‍ ഗെയിംസ് ടീമില്‍ മിന്നു മണിയും; പുരുഷ ടീമിന്റെ ക്യാപ്റ്റന്‍ ഗെയ്ക്വാദ്

ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ ചൈനയില്‍ തുടങ്ങുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളി താരം മിന്നു മണിയും. ബംഗ്ലദേശിനെതിരായ ഗംഭീരരമാക്കിയ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനെ തുടര്‍ന്നാണ് മിന്നു ദേശീയ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയത്.

ഹര്‍മന്‍പ്രീത് കൗര്‍ ആണ് 15 അംഗ ടീമിനെ നയിക്കുക.ഗെയിംസിനുള്ള പുരുഷ ടീമിന്റെ ക്യാപ്റ്റന്‍ ഓപ്പണിങ് ബാറ്റര്‍ ഋതുരാജ് ഗെയ്ക്വാദാണ് . 15 അംഗ ടീമിനു പുറമേ റിസര്‍വ് താരങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ട്വന്റി20 മത്സരങ്ങളാണ് ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലുള്ളത്. ഇതാദ്യമായാണ് ഇന്ത്യ ഗെയിംസിന് ക്രിക്കറ്റ് ടീമിനെ അയയ്ക്കുന്നത്.

പുരുഷ ടീം: ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, വാഷിങ്ടന്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ശിവം മാവി, ശിവം ദുബെ, പ്രഭ്‌സിമ്രന്‍ സിങ്

സ്റ്റാന്‍ഡ് ബൈ: യഷ് ഠാക്കൂര്‍, സായ് കിഷോര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, സായ് സുദര്‍ശന്‍

minnu mani asian games