മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ ആസ്തി 1040 കോടി രൂപ. വ്യാപാര നിക്ഷേപക കമ്പനിയായ 'സ്റ്റോക്ക് ഗ്രോ' ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
സ്റ്റോക്ക് ഗ്രോ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ധോണിക്ക് 12 കോടി രൂപ നിലവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നിന്ന് ലഭിക്കുന്നുണ്ട്. മാത്രമല്ല ഒരു ബ്രാന്‍ഡ് പ്രൊമോട്ട് ചെയ്യുന്നതിന് 4 മുതല്‍ 6 കോടി രൂപ വരെ ഈടാക്കുന്നു.
ധോണി സോഷ്യല്‍ മീഡിയയിലൂടെ രണ്ട് കോടി രൂപയാണ് സമ്പാദിക്കുന്നത്.മൂന്ന് ബ്രാന്‍ഡുകളുടെ ഉടമയാണ് ധോണി.റിയല്‍ എസ്റ്റേറ്റിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്.
ധോണിക്ക് റാഞ്ചിയില്‍ ഒരു ഫാം ഹൗസും ഉണ്ട്. ബൈക്കുകള്‍ ഏറെ ഇഷ്ടപ്പെടുന്ന താരത്തിന് ഇരുചക്രവാഹനങ്ങളുടെ വന്‍ ശേഖരം തന്നെയുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
കൂടാതെ നിരവധി കാറുകളും ഉണ്ട്. അതേസമയം ആസ്തിയില്‍ ധോണിക്ക് മുന്നിലാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. സ്റ്റോക്ക് ഗ്രോയുടെ കണക്കനുസരിച്ച് 1,050 കോടിയാണ് കോലിയുടെ ആസ്തി. ധോണിയേക്കാള്‍ 10 കോടി കൂടുതല്‍.