ബാഴ്സലോണ: ഫുട്‌ബോള്‍ കളിക്കളത്തില്‍ മാത്രമല്ല ഇനിയിപ്പോള്‍ ജീവിതത്തില്‍ ആയാല്‍പ്പോലും പ്രശ്നങ്ങള്‍ നേരിടാന്‍ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കുള്ള കഴിവ് എടുത്തു പറയേണ്ടതാണ്.
ഇത്തരത്തില്‍ ബാഴ്സലോണയില്‍ താമസിക്കുമ്പോള്‍ ബഹളക്കാരായ അയല്‍വാസികളെ ഒഴിവാക്കാന്‍ മെസ്സി സ്വീകരിച്ച മാര്‍ഗം വെളിപ്പെടുത്തിയിരിക്കുകയാണ് ബാഴ്സലോണ ക്ലബ്ബില്‍ അദ്ദേഹത്തിന്റെ സഹതാരമായിരുന്ന ഇവാന്‍ റാക്കിറ്റിച്ച്.
' മെസ്സി കാസ്റ്റല്‍ഡെഫെല്‍സില്‍ വീട് വാങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ അയല്‍ക്കാര്‍ അല്‍പം ബഹളക്കാരായിരുന്നു. അവരെ ഒഴിവാക്കാനായി മെസ്സി അവരുടെ വീട് തന്നെ വാങ്ങുകയായിരുന്നു. കുടുംബത്തോടൊപ്പം ഒറ്റയ്ക്ക് സ്വസ്ഥമായിരിക്കാനായിരുന്നു ഇത്.'' - റാക്കിറ്റിച്ച് പറഞ്ഞു.
ക്രൊയേഷ്യന്‍ മാധ്യമമായ നോവി ലിസ്റ്റിന്റെ അഭിമുഖത്തിലാണ് റാക്കിറ്റിച്ച് മെസ്സി സ്വീകരിച്ച മാര്‍ഗം വെളിപ്പെടുത്തിയത്. 2021-ല്‍ ബാഴ്സലോണ ക്ലബ്ബ് വിടുന്നതുവരെ മെസ്സി തെക്ക്-പടിഞ്ഞാറന്‍ കടല്‍ത്തീര പട്ടണമായ കാസ്റ്റല്‍ഡെഫെല്‍സിലായിരുന്നു താമസം. 2009-ല്‍ 1.8 ദശലക്ഷം യൂറോയ്ക്കാണ് മെസ്സി ഇവിടെ വീട് വാങ്ങിയത്.