മൂന്നാം വയസ്സില്‍ മുത്തച്ഛന്റെ കൈപിടിച്ച് ടെന്നിസ് കോര്‍ട്ടിലേക്ക്... പുതിയ താരോദയം!

എട്ടു വയസ്സുള്ളപ്പോള്‍ത്തന്നെ തന്റെ ജീവിതലക്ഷ്യം അക്കാരസ് തിരിച്ചറിഞ്ഞിരുന്നു. സ്‌പെയിനിലെ എല്‍ പാമറില്‍ ആദ്യമായി ഒരു ടെന്നിസ് ക്ലബ് തുടങ്ങിയത് അല്‍ക്കാരസിന്റെ മുത്തച്ഛന്‍ കാര്‍ലോസ് അല്‍ക്കാരസ് ലാര്‍മയാണ്.

author-image
Web Desk
New Update
മൂന്നാം വയസ്സില്‍ മുത്തച്ഛന്റെ കൈപിടിച്ച് ടെന്നിസ് കോര്‍ട്ടിലേക്ക്... പുതിയ താരോദയം!

സെര്‍ബിയന്‍ ഇതിഹാസതാരം നൊവാക് ജോക്കോവിച്ചിനെ കീഴടക്കി വിംബള്‍ഡണ്‍ കിരീടം ചൂടിയ സ്‌പെയിനിന്റെ ലോക ഒന്നാം നമ്പര്‍ താരം കാര്‍ലോസ് അല്‍കാരസിനെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ട്വിറ്ററില്‍ കുറിച്ചു:

കണ്ടത് ഉജ്ജ്വലമായ ഒരു ഫൈനല്‍. രണ്ട് താരങ്ങളും പുറത്തെടുത്തത് മികച്ച ടെന്നീസ്. ഇതാ ടെന്നീസിലെ പുതിയ സൂപ്പര്‍ താരത്തിന്റെ ഉദയത്തിന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. റോജര്‍ ഫെഡററെ പിന്തുടര്‍ന്നതു പോലെ ഞാന്‍ ഇനി അടുത്ത 10-12 വര്‍ഷത്തേക്ക് കാര്‍ലോസിന്റെ കരിയറിനെയാണ് പിന്തുടരുക. ഒരുപാട് അഭിനന്ദനങ്ങള്‍!

 ടെന്നിസില്‍ പുതിയൊരു താരോദയം. ജോക്കോവിച്ചിന്റെ താരകിരീടം സ്വന്തമാക്കിയ രാജകുമാരന്‍, അല്‍ക്കാരസ്! 23 ഗ്രാന്‍സ്ലാം കിരീടങ്ങളുമായി ടെന്നിസ് ലോകത്തെ രാജാവായി നിറഞ്ഞുനിന്ന മുപ്പത്തിയാറുകാരന്‍ നൊവാസ് ജോക്കോവിച്ചിനെ അഞ്ചു സെറ്റ് പോരാട്ടത്തില്‍ വീഴ്ത്തിയ ഇരുപതുകാരനായ സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കാരസ് ഇനി ടെന്നിസ് കോര്‍ട്ടുകള്‍ ഭരിക്കും!

നിലവില്‍ ഒന്നാം നമ്പര്‍ താരമായ അല്‍ക്കാരസിന്റെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്. കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണും അല്‍ക്കാരസ് സ്വന്തമാക്കിയിരുന്നു. 

എട്ടു വയസ്സുള്ളപ്പോള്‍ത്തന്നെ തന്റെ ജീവിതലക്ഷ്യം അക്കാരസ് തിരിച്ചറിഞ്ഞിരുന്നു. സ്‌പെയിനിലെ എല്‍ പാമറില്‍ ആദ്യമായി ഒരു ടെന്നിസ് ക്ലബ് തുടങ്ങിയത് അല്‍ക്കാരസിന്റെ മുത്തച്ഛന്‍ കാര്‍ലോസ് അല്‍ക്കാരസ് ലാര്‍മയാണ്. ടെന്നിസ് ഒരു വികാരമായി ലാര്‍മയുടെ മകന്‍ ഗോണ്‍സാലസിലേക്കും പേരക്കുട്ടി അല്‍ക്കാരസിലേക്കും പടര്‍ന്നു.

മൂന്നു വയസ്സുള്ളപ്പോള്‍ മുത്തച്ഛന്‍ കൊച്ച് അല്‍ക്കാരസിന്റെ കൈയില്‍ ടെന്നിസ് റാക്കറ്റ് പിടിപ്പിച്ചു. തുടര്‍ന്ന് ടെന്നിസ് ഒരു മായിക ലോകമായി അല്‍ക്കാരസിനു മുന്നില്‍ നിറഞ്ഞു. ബാലനായ അല്‍ക്കാരസിന്റെ മനസ്സുനിറയെ ടെന്നിസായിരുന്നു. വളര്‍ച്ചയ്‌ക്കൊപ്പം അല്‍ക്കാരസിന്റെ ടെന്നിസ് ലോകവും വളര്‍ന്നു.

 

 

tennis carlos alcaraz life and career