കാനഡ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റനില്‍ ലക്ഷ്യ സെന്നിന് കിരീടം

കാനഡ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റന്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ചൈനയുടെ ലി ഷി ഫെങ്ങിനെ തോല്‍പിച്ച് ഇന്ത്യന്‍ യുവതാരം ലക്ഷ്യ സെന്‍ ഈ വര്‍ഷത്തെ ആദ്യ രാജ്യാന്തര കിരീടം സ്വന്തമാക്കി.

author-image
Lekshmi
New Update
കാനഡ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റനില്‍ ലക്ഷ്യ സെന്നിന് കിരീടം

കാല്‍ഗരി: കാനഡ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റന്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ചൈനയുടെ ലി ഷി ഫെങ്ങിനെ തോല്‍പിച്ച് ഇന്ത്യന്‍ യുവതാരം ലക്ഷ്യ സെന്‍ ഈ വര്‍ഷത്തെ ആദ്യ രാജ്യാന്തര കിരീടം സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റന്‍ പുരുഷ സിംഗിള്‍സ് ട്രോഫിയായിരുന്നു ലക്ഷ്യയുടെ ഇതിനു മുന്‍പുള്ള നേട്ടം.

ഓള്‍ ഇംഗ്ലണ്ട് ചാംപ്യനും അഞ്ചാം സീഡുമായ ലി ഷി ഫെങ്ങിനെതിരെ തുടക്കത്തിലേ ലീഡെടുത്ത ലക്ഷ്യ ക്രോസ് കോര്‍ട്ട് സ്മാഷുകളിലൂടെയാണ് കളിയില്‍ മേധാവിത്വം നേടിയത്. ആദ്യ സെറ്റില്‍ 15-15ന് ഒപ്പം നിന്നശേഷം തുടര്‍ച്ചയായി പോയിന്റ് നേടി ലക്ഷ്യ ഗെയിം സ്വന്തമാക്കി. 4 ഗെയിം പോയിന്റുകളെ അതിജീവിച്ച് ഉജ്വലമായി തിരിച്ചടിച്ച ഇരുപത്തൊന്നുകാരന്‍ 22 -20ന് ഗെയിമും കാനഡ ഓപ്പണ്‍ കിരീടവും സ്വന്തമാക്കി.

രണ്ടാം സീഡ് തായ്‌ലന്‍ഡിന്റെ കുന്‍ലാവുറ്റ് വിറ്റിസാന്‍, നാലാം സീഡ് ജപ്പാന്റെ കെന്റ നിഷിമോട്ടോ എന്നിവരെയും ഈ ടൂര്‍ണമെന്റില്‍ ലക്ഷ്യ തോല്‍പിച്ചിരുന്നു. ലോക റാങ്കിങ്ങില്‍ മുന്‍പ് 6 ാം സ്ഥാനത്തായിരുന്ന ലക്ഷ്യ സീസണിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് 19 ാം സ്ഥാനത്തേക്കു വീണിരുന്നു. കാനഡയിലെ കിരീട നേട്ടത്തോടെ ലക്ഷ്യ റാങ്കിങ്ങില്‍ 12ാം സ്ഥാനത്തെത്തും. ഒളിംപിക്‌സ് യോഗ്യതാ റൗണ്ടിലും ലക്ഷ്യയുടെ സ്ഥാനം മെച്ചപ്പെടും.

lakshya sen canada open super 500 badminton winner