ഐപിഎല്ലില്‍ ബാംഗ്ലൂരിനെതിരായി രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍, പ്രശ്‌നങ്ങളുടെ പടുകുഴിയിലായിരുന്നു കൊല്‍ക്കത്ത. മറുവശത്ത് ബാംഗ്ലൂര്‍ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലും!
ടോസിലെ ഭാഗ്യം ആദ്യം തന്നെ കൊല്‍ക്കത്തയെ കൈവിട്ടു. അതോടെ കൊല്‍ക്കത്ത ആദ്യം ബാറ്റിംഗിനിറങ്ങി. മത്സരത്തിന്റെ തുടക്കത്തില്‍ ഇഴഞ്ഞുനീങ്ങിയ റണ്‍ റേറ്റ് ആരാധകരെ ആശങ്കയിലാക്കി.
എന്നാല്‍, എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ആറാം വിക്കറ്റില്‍ ഷര്‍ദ്ദുല്‍ ഠാക്കൂറും റിങ്കു സിംഗും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി കൊല്‍ക്കത്തയ്ക്ക് ജീവശ്വാസം നല്‍കിയത്.
തുടക്കത്തില്‍ താളം കണ്ടെത്താന്‍ റിങ്കു സിംഗ് പാടുപെടുമ്പോല്‍ ആദ്യ പന്ത് മുതല്‍ തകര്‍ത്തടിക്കുകയായിരുന്നു ഷര്‍ദ്ദുല്‍ ഠാക്കൂര്‍. 29 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്‌സും അടക്കം 68 റണ്‍സടിച്ച് ഇരുപതാം ഓവറിലാണ് പുറത്തായത്. അപ്പോഴേക്കും 150ല്‍ താഴെ ഒതുങ്ങുമെന്ന് കരുതിയ കൊല്‍ക്കത്ത 200 കടന്നിരുന്നു.
മൂന്നു സിക്സും ഒന്‍പതും ഫോറും അടങ്ങുന്നതായിരുന്നു ഷാര്‍ദൂലിന്റെ ഇന്നിങ്സ്. വെറും 20 പന്തിലാണ് ഐപിഎലിലെ തന്റെ കന്നി അര്‍ധസെഞ്ചരി ഷാര്‍ദൂല്‍ കുറിച്ചത്. ഈ ഐപിഎലിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ചറിയില്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലര്‍ക്കൊപ്പം പേരു ചേര്‍ക്കുകയും ചെയ്തു ഷാര്‍ദൂല്‍.
കൊല്‍ക്കത്തയെ കൈപിടിച്ചുയര്‍ത്തിയ ഷര്‍ദ്ദുലിന്റെ ഇന്നിംഗ്‌സ് കണ്ട് കളി കാണാനെത്തിയ ബോളിവുഡ് സൂപ്പര്‍ താരവും കൊല്‍ക്കത്ത ടീം സഹ ഉടമയുമായ ഷാരൂഖ് ഖാന്‍പോലും എഴുന്നേറ്റ് നിന്ന് കൈയടിച്ചുപോയി.