ചെസ് ടൂര്‍ണമെന്റ്; കേരളത്തിലെത്തിയ പ്രഗ്നാനന്ദയ്ക്ക് 10 ലക്ഷം രൂപ പാരിതോഷികം

കേരള-ക്യൂബ താരങ്ങള്‍ തമ്മിലുള്ള പ്രഥമ ചെ ചെസ് ടൂര്‍ണമെന്റിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍.പ്രഗ്‌നാനന്ദയ്ക്കു കേരള സര്‍ക്കാരിന്റെ പാരിതോഷികം.

author-image
Web Desk
New Update
ചെസ് ടൂര്‍ണമെന്റ്; കേരളത്തിലെത്തിയ പ്രഗ്നാനന്ദയ്ക്ക് 10 ലക്ഷം രൂപ പാരിതോഷികം

 

തിരുവനന്തപുരം: കേരള-ക്യൂബ താരങ്ങള്‍ തമ്മിലുള്ള പ്രഥമ ചെ ചെസ് ടൂര്‍ണമെന്റിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍.പ്രഗ്‌നാനന്ദയ്ക്കു കേരള സര്‍ക്കാരിന്റെ പാരിതോഷികം. 10 ലക്ഷം രൂപയാണ് പാരിതോഷികമായി നല്‍കിയത്.

നവംബര്‍ 20 ന് മലയാളി ഗ്രാന്‍ഡ്മാസ്റ്റര്‍ നിഹാല്‍ സരിനെതിരെ പ്രഗ്‌നാനന്ദ പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്തിരുന്നു. നിഹാല്‍ സരിന് 4 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. പ്രഗ്‌നാനന്ദയുടെ പരിശീലകന്‍ ആര്‍.ബി.രമേശിന് ഒരു ലക്ഷം രൂപയും നല്‍കി. മലയാളി ഗ്രാന്‍ഡ് മാസ്റ്റര്‍ എസ്.എല്‍.നാരായണന് 2 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കി. 87.69 ലക്ഷം രൂപ മുടക്കിയാണ് സര്‍ക്കാര്‍ ചെ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

 

kerala Latest News chess tournament