ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തിരിച്ചടി; വാക്കൗട്ട് വിവാദത്തില്‍ ലോക കായിക കോടതി അപ്പീല്‍ തള്ളി

വാക്കൗട്ട് വിവാദത്തില്‍ ക്ലബ്ബ് നല്‍കിയ അപ്പീല്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സ് (സിഎഎസ്) തള്ളി.

author-image
Athira
New Update
ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തിരിച്ചടി; വാക്കൗട്ട് വിവാദത്തില്‍ ലോക കായിക കോടതി അപ്പീല്‍ തള്ളി

ന്യൂഡല്‍ഹി: വാക്കൗട്ട് വിവാദത്തില്‍ ക്ലബ്ബ് നല്‍കിയ അപ്പീല്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സ് (സിഎഎസ്) തള്ളി. കേരള ബ്ലാസ്റ്റേഴ്സിനെതിരെ പ്രഖ്യാപിച്ച ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട അപ്പീലാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ലോക കായിക കോടതി തള്ളിയത്. കോടതി അപ്പീല്‍ തള്ളിയതോടെ പിഴ ഉടനെ തന്നെ അടക്കേണ്ടി വരും.

കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കും മുമ്പ് കളം വിട്ടതിനാണ് ബ്ലാസ്റ്റേഴ്സിനും പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനുമെതിരെ നടപടി ഉണ്ടായത്. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ബ്ലാസ്റ്റേഴ്‌സിന് 4 കോടി രൂപയാണ് പിഴയായി വിധിച്ചത്. ഇതിനെതിരെയുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അപ്പീലാണ് കോടതി തള്ളിത്. പിഴ മാത്രമല്ല നിയമനടപടികള്‍ക്കായി എഐഎഫ്എഫിന് ചെലവഴിക്കേണ്ടി വന്ന പണവും ബ്ലാസ്റ്റേഴ്സിന് നല്‍കേണ്ടി വരും.

 

sports news Latest News sports updates