54 വര്‍ഷത്തെ കാത്തിരിപ്പ്; സന്തോഷ് ട്രോഫി സ്വന്തമാക്കി കര്‍ണാടക, മേഘാലയയെ തോല്‍പിച്ചത് 3-2ന്

1968-69 സീസണില്‍ മൈസൂര്‍ സംസ്ഥാനമായിരിക്കെയാണു അവസാനമായി കര്‍ണാടക സന്തോഷ് ട്രോഫി നേടിയത്.

author-image
greeshma
New Update
 54 വര്‍ഷത്തെ കാത്തിരിപ്പ്; സന്തോഷ് ട്രോഫി സ്വന്തമാക്കി കര്‍ണാടക, മേഘാലയയെ തോല്‍പിച്ചത് 3-2ന്

റിയാദ് : അറേബ്യന്‍ മണ്ണില്‍ നടന്ന സ്വപ്ന ഫൈനലില്‍ സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ് നേടിയെടുത്ത് കര്‍ണാടക. കര്‍ണാടകയുടെ അഞ്ചാം സന്തോഷ് ട്രോഫി കിരീടമാണിത്. 1968-69 സീസണില്‍ മൈസൂര്‍ സംസ്ഥാനമായിരിക്കെയാണു അവസാനമായി കര്‍ണാടക സന്തോഷ് ട്രോഫി നേടിയത്. 54 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കര്‍ണാടക സന്തോഷ് ട്രോഫി സ്വന്തമാക്കുന്നത്.ആദ്യമായി ഫൈനലിലെത്തിയ മേഘാലയയെ 3-2ന് തോല്‍പിച്ചാണ് കര്‍ണാടക ഇന്ത്യന്‍ ഫുട്‌ബോളിലെ പുതിയ ചാമ്പ്യന്‍മാരായത്.

കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന തീപാറും മത്സരത്തില്‍ മനോഹരമായ ഒരു ഫ്രീകിക്ക് ഗോളടക്കം 5 ഗോളുകള്‍ പിറന്നു. ആദ്യ പകുതിയില്‍ തന്നെ കര്‍ണാടക നേടിയത് 3 ഗോളുകള്‍. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കി സമനില പിടിക്കാന്‍ ശ്രമിച്ചെങ്കിലും കര്‍ണാടകയുടെ കരുത്തിന് മുന്നില്‍ മേഘാലയ പതറി.

സുനില്‍ കുമാര്‍ (2-ാം മിനിറ്റ്), ബെക്കേ ഓറം (19), റോബിന്‍ യാദവ് (45) എന്നിവരാണ് കര്‍ണാടകയുടെ സ്‌കോറര്‍മാര്‍. ബ്രോലിങ്ടന്‍ (9- പെനല്‍റ്റി), ഷീന്‍ (60) എന്നിവര്‍ മേഘാലയ്ക്കായി ലക്ഷ്യം കണ്ടു. ഇന്നലെ നടന്ന ലൂസേഴ്‌സ് ഫൈനലില്‍ പഞ്ചാബിനെ 2-0ന് തോല്‍പിച്ച് സര്‍വീസസ് മൂന്നാം സ്ഥാനം നേടി.

football karnataka santosh trophy