പഞ്ചാബിനെതിരെ തോറ്റെങ്കിലും 'റെക്കോഡ്' നേട്ടവുമായി രാഹുല്‍

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ച് ലഖ്നൗ സൂപ്പര്‍ ജെയ്ന്റ്സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍.

author-image
Web Desk
New Update
പഞ്ചാബിനെതിരെ തോറ്റെങ്കിലും 'റെക്കോഡ്' നേട്ടവുമായി രാഹുല്‍

ലഖ്നൗ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ച് ലഖ്നൗ സൂപ്പര്‍ ജെയ്ന്റ്സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍. പഞ്ചാബിനെതിരെ 56 പന്തില്‍ 74 റണ്‍സാണ് രാഹുല്‍ നേടിയത്. ഒരു സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. മത്സരത്തില്‍ രാഹുലിന്റെ ടീം പരാജയപ്പെട്ടു.

ഐപിഎല്ലില്‍ വേഗത്തില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കിയ താരം എന്ന റെക്കോഡാണ് രാഹുല്‍ സ്വന്തമാക്കിയത്. 105 ഇന്നിംഗ്സില്‍ നിന്നാണ് രാഹുലിന്റെ നേട്ടം.

മുന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം ക്രിസ് ഗെയ്ലിനെയാണ് രാഹുല്‍ മറികടന്നത്. 112 ഇന്നിംഗ്സിലായിരുന്നു ഗെയ്ല്‍ ഇത്രയും റണ്‍സ് സ്വന്തമാക്കിയത്. ഡേവിഡ് വാര്‍ണറാണ് മൂന്നാം സ്ഥാനത്ത്.

114 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള രാഹുല്‍ ലഖ്നൗ അല്ലാതെ പഞ്ചാബ് കിംഗ്സ്, ആര്‍സിബി, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവര്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 47.02 ശരാശരിയിലാണ് രാഹുല്‍ ഇത്രയും റണ്‍സെടുത്തത്. 135.16 സ്ട്രൈക്ക് റേറ്റും രാഹുലിനുണ്ട്.

നാല് സെഞ്ചുറകള്‍ക്കൊപ്പം 32 അര്‍ധ സെഞ്ചുറികളും രാഹുല്‍ സ്വന്തമാക്കി. പുറത്താവാതെ നേടിയ 132 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

cricket k l rahul ipl