മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയ്ക്കും ഭാര്യയും അവതാരകയുമായ സഞ്ജന ഗണേശനും ആണ്‍കുഞ്ഞ് പിറന്നു. തിങ്കളാഴ്ച സോഷ്യല്‍ മീഡിയയിലൂടെയാണ് ബുംറ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. അംഗദ് ജസ്പ്രീത് ബുംറ എന്നാണ് കുഞ്ഞിന്റെ പേര്.
ഏഷ്യാ കപ്പ് ടൂര്‍ണമെന്റിനായി ശ്രീലങ്കയിലായിരുന്ന ബുംറ ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. നേപ്പാളിനെതിരേ ഇന്ന് നടക്കുന്ന മത്സരത്തില്‍ താരം കളിക്കില്ല.
സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്കായി ബുംറ തിരിച്ചെത്തും. പരിക്ക് മൂലം ദീര്‍ഘനാള്‍ ടീമിന് പുറത്തായിരുന്ന ബുംറ അയര്‍ലന്‍ഡ് പര്യടനത്തിലാണ് ടീമിലേക്ക് മടങ്ങിയെത്തിയത്.
കൂറ്റന്‍ സ്‌കോര്‍; തിളങ്ങിയ ബോളിംഗ് നിര; അഫാഗാനിസ്ഥാനെ പിടിച്ചുകെട്ടി ബംഗ്ലാദേശ്
ലാഹോര്‍: ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് ജയം. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ ജയം.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സാണ് നേടിയത്. മെഹിദി ഹസന്‍ മിറാസ് (112), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (104) എന്നിവരുടെ ഇന്നിംഗ്സാണ് ബംഗ്ലാദേശിനെ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചത്.
മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 44.3 ഓവറില്‍ 245ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ടസ്‌കിന്‍ അഹമ്മദാണ് അഫ്ഗാനെ തകര്‍ത്തത്.
ഇബ്രാഹിം സദ്രാന്‍ (75), ഹഷ്മതുള്ള ഷഹീദി (51) എന്നിവര്‍ക്ക് മാത്രമാണ് അഫ്ഗാന്‍ നിരയില്‍ ചെറുത്തുനില്‍ക്കാന്‍ സാധിച്ചത്. റഹ്‌മത്ത് ഷാ (33), റാഷിദ് ഖാന്‍ (24) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍.
റഹ്‌മാനുള്ള ഗുര്‍ബാസ് (1), നജീബുള്ള സദ്രാന്‍ (17), മുഹമ്മദ് നബി (3), ഗുല്‍ബാദിന്‍ നെയ്ബ് (15), കരീം ജനാത് (1), മുജീബ് റഹ്‌മാന്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഫസല്‍ഹഖ് ഫാറൂഖി (1) പുറത്താവാതെ നിന്നു. ടസ്‌കിന് പുറമെ ഷൊറിഫുള്‍ ഇസ്ലാം മൂന്ന് വിക്കറ്റ് വീഴ്ത്തി.