വ്യാഴാഴ്ച നടക്കുന്ന ഐ.എസ്.എല്‍ ഫുട്ബോള്‍ മത്സരത്തെ തുടർന്ന് കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണം

വ്യാഴാഴ്ച നടക്കുന്ന ഐ.എസ്.എല്‍ ഫുട്ബോള്‍ മത്സരത്തിനോടനുബന്ധിച്ച് ജവാഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ കൊച്ചി സിറ്റി ട്രാഫിക് പോലീസ് താഴെപ്പറയുന്ന ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

author-image
Hiba
New Update
വ്യാഴാഴ്ച നടക്കുന്ന ഐ.എസ്.എല്‍ ഫുട്ബോള്‍ മത്സരത്തെ തുടർന്ന് കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണം

കൊച്ചി: വ്യാഴാഴ്ച നടക്കുന്ന ഐ.എസ്.എല്‍ ഫുട്ബോള്‍ മത്സരത്തിനോടനുബന്ധിച്ച് ജവാഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ കൊച്ചി സിറ്റി ട്രാഫിക് പോലീസ് താഴെപ്പറയുന്ന ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

പശ്ചിമ കൊച്ചി, വൈപ്പിന്‍ ഭാഗങ്ങളില്‍നിന്ന് കളി കാണാനായി വരുന്നവരുടെ വാഹനങ്ങള്‍ ചാത്യാത്ത് റോഡില്‍ പാര്‍ക്ക് ചെയ്യണം. പറവൂര്‍, തൃശ്ശൂര്‍, മലപ്പുറം എന്നീ മേഖലകളില്‍നിന്നു വരുന്നവരുടെ വാഹനങ്ങള്‍ ആലുവ ഭാഗത്തും കണ്ടെയ്നര്‍ റോഡിലും പാര്‍ക്ക് ചെയ്യണം.

ഇടുക്കി, കോട്ടയം, പെരുമ്പാവൂര്‍ തുടങ്ങിയ കിഴക്കന്‍ മേഖലകളില്‍നിന്നു വന്നവരുടെ വാഹനങ്ങള്‍ തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്യണം.

ആലപ്പുഴ അടക്കമുള്ള തെക്കന്‍ മേഖലകളില്‍ നിന്നു വരുന്നവരുടെ വാഹനങ്ങള്‍ കുണ്ടന്നൂര്‍, വൈറ്റില ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്യണം. കാണികളുമായി എത്തുന്ന വലിയ വാഹനങ്ങള്‍ക്ക് സിറ്റിയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

വൈകീട്ട് 5-നു ശേഷം എറണാകുളം ഭാഗത്തുനിന്ന് ഇടപ്പള്ളി, ചേരാനല്ലൂര്‍, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങള്‍ കലൂര്‍ ജങ്ഷനില്‍നിന്ന് ഇടത്തോട്ടു തിരിഞ്ഞ് പൊറ്റക്കുഴി- മാമംഗലം റോഡ്, ബി.ടി.എസ്. റോഡ്, എളമക്കര റോഡ് എന്നിവ ഉപയോഗപ്പെടുത്തി ഇടപ്പള്ളിയില്‍ എത്തി യാത്ര ചെയ്യണം.

വൈകീട്ട് 5-നു ശേഷം ചേരാനല്ലൂര്‍, ഇടപ്പള്ളി, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വൈറ്റില ജങ്ഷന്‍, എസ്. എ. റോഡ് വഴി യാത്ര ചെയ്യണം.

kochi isl football traffic control