കൊച്ചി: ഐഎസ്എല്ലിൽ തിരിച്ചുവരവറിയിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്.കൊമ്പന്മാരുടെ സ്വന്തം തട്ടകമായ കൊച്ചി ജവഹർലാൽനെഹ്റു സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഗോവ എഫ്.സിക്കെതിരെ തകര്‍പ്പന്‍ ജയം (4-2)ആണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.
തുടർച്ചയായ മൂന്നു മത്സരങ്ങളിൽ പരാജയമേറ്റുവാങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ ആരാധകരെ നിരാശരാക്കേണ്ടിവന്നതിന് പരിഹാരമാണ് ഗോവയ്ക്കെതിരായ കൊമ്പമന്മാരുടെ തകർപ്പൻ ജയം.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടു നിന്ന ശേഷമായിരുന്നു സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ കൊമ്പന്മാരുടെ തിരിച്ചുവരവ്. ജാപ്പനീസ് താരം ഡൈസുകെ സകായിയുടെ ഫ്രീകിക്കിലൂടെ 1 ഗോൾ നേടിയ ബ്ലാസ്റ്റേഴ്സിന് അധികം വൈകാതെ പെനാൽറ്റിയിലൂടെ ക്യാപ്റ്റൻ ദിമിത്രിയോസ് ഡമന്റക്കോസ് മറ്റൊരു തകർപ്പൻ ഗോൾ കൂടി സമ്മാനിച്ചു.
ഒട്ടും വൈകാതെ ദിമിയുടെ രണ്ടാമത്തെ ഗോളും ഗോവയുടെ വലകുലുക്കി.പിന്നീട് ബ്ലാസ്റ്റേഴ്സിന്റെ മജീഷ്യൻ ലൂണയ്ക്ക് പകരക്കാരനായി എത്തിയ ഫെദോർ സെർണിച്ചും ടീമിനായി തന്റെ ആദ്യത്തെ മിന്നും ഗോൾ അടിച്ചതോടെയാണ് ബ്ലാസ്റ്റേഴ്സ് 4-2 എന്ന നിലയിൽ തകർപ്പൻ വിജയം ആരാധകർക്കായി സമ്മാനിക്കുകയായിരുന്നു.
ഗോവയ്ക്കെതിരായ ഈ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനം ഉറപ്പിച്ചു. 16 വീതം കളികളില്‍ ബ്ലാസ്റ്റേഴ്‌സിന് 29 ഉം തൊട്ടുപിന്നിലുള്ള ഗോവയ്‌ക്ക് 28 ഉം പോയിന്‍റുകള്‍ വീതമാണുള്ളത്. ശനിയാഴ്ച ബെംഗളൂരുവിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം.