ഗോളടി വീരനെത്തുന്നു; ഇഷാന്‍ പണ്ഡിത കേരള ബ്ലാസ്റ്റേഴ്സില്‍

ഇന്ത്യന്‍ സ്‌ട്രൈക്കര്‍ ഇഷാന്‍ പണ്ഡിത കേരള ബ്ലാസ്റ്റേഴ്സിലെത്തി. രണ്ട് വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്.ജംഷഡ്പൂര്‍ എഫ്സിയില്‍ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിലെത്തിയത്.

author-image
Priya
New Update
ഗോളടി വീരനെത്തുന്നു; ഇഷാന്‍ പണ്ഡിത കേരള ബ്ലാസ്റ്റേഴ്സില്‍

കൊച്ചി: ഇന്ത്യന്‍ സ്‌ട്രൈക്കര്‍ ഇഷാന്‍ പണ്ഡിത കേരള ബ്ലാസ്റ്റേഴ്സിലെത്തി. രണ്ട് വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്.ജംഷഡ്പൂര്‍ എഫ്സിയില്‍ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിലെത്തിയത്.

ഐസ്എല്‍ 2023-24 സീസണിന് മുമ്പ് ബ്ലാസ്റ്റേഴ്സ് നടത്തുന്ന ഏറ്റവും വലിയ സൈനിംഗുകളിലൊന്നാണിത്. പണ്ഡിത ഇന്ത്യന്‍ ജേഴ്സിയില്‍ ആറ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

കൂടാതെ അദ്ദേഹം എഫ്സി ഗോവയുടേയും താരമായിരുന്നു. ക്ലബ് കരിയറിലാകെ 69 മത്സരങ്ങള്‍ കളിച്ച പണ്ഡിത 13 തവണ വലകുലുക്കി. ഐഎസ്എല്ലില്‍ 2020- 21 സീസണില്‍ എഫ്സി ഗോവയ്ക്കായി 11 കളികളില്‍ 4 ഗോളുകള്‍ നേടി.

ഇതിന് ശേഷം ജംഷഡ്പൂര്‍ എഫ്സിയിലേക്ക് ചേക്കേറിയ താരം 34 മത്സരങ്ങളില്‍ 5 തവണ വലകുലുക്കി. ജംഷഡ്പൂരിലെ രണ്ട് വര്‍ഷ കരാര്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്.

ishan pandita Kerala Blasters