ചെന്നൈ:ടീമിന്റെ നിയുക്ത ഓപ്പണറും, ഒന്നരമസമായി ലോകകപ്പിന് വേണ്ടി രാപകലില്ലാതെ പ്രയത്നിച്ച തങ്ങളുടെ ഇൻ-ഫോമിലുള്ള ഏകദിന കളിക്കാരനെ നഷ്ടപ്പെട്ടതിന്റെ വിഷമം ഇന്ത്യൻ ക്യാമ്പിൽ തളം കെട്ടി നിന്നു. ഡെങ്കിപ്പനിയെത്തുടർന്ന് ശുഭ്മാൻ ഗിൽ തളർന്നതിനാൽ, വലംകൈയ്യൻ ഞായറാഴ്ച്ച നടക്കാനിരിക്കുന്ന മത്സരത്തിൽ കളിക്കാൻ സാധ്യതയില്ല ആദ്യ രണ്ട് ദിവസത്തെ പരിശീലനവും അദ്ദേഹത്തിന് നഷ്‌ടമായി.
ആദ്യ മത്സരത്തിൽ ഗില്ലിനെ പൂർണമായും പുറത്താക്കാൻ കോച്ച് രാഹുൽ ദ്രാവിഡ് തയ്യാറായില്ല. "ആദ്യ മത്സരത്തിന് ഇനിയും 36 മണിക്കൂർ ബാക്കിയുണ്ട്, അദ്ദേഹത്തിന് സുഖം തോന്നുണ്ട്. മെഡിക്കൽ ടീം അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഞങ്ങൾ നാളെ വിളിക്കും," വെള്ളിയാഴ്ച വൈകുന്നേരം പരിശീലനത്തിന് മുമ്പ് കോച്ച് പറഞ്ഞു.
ഡെങ്കിപ്പനി മാറി സാധാരണ ഗതിയിലെത്താൻ 7-10 ദിവസമെടുക്കും, എന്നിരുന്നാലും അടുത്ത 24 മണിക്കൂറിൽ ടെസ്റ്റ് നെഗറ്റീവ് ആവുകയാണെങ്കിൽ ദ്രാവിഡും കൂട്ടരും അദ്ദേഹത്തെ സംരക്ഷിക്കാൻ അവസാന നിമിഷം വരെ നോക്കും.
ഗിൽ പുറത്തായാൽ ഇഷാൻ കിഷൻ രോഹിത് ശർമയ്‌ക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും. കഴിഞ്ഞ രണ്ടു ദിവസമായി താരം പരിശീലനത്തിലാണ്. കിഷന്റെയും ഗില്ലിന്റെയും സ്ട്രൈക്ക് റേറ്റ് ഏകദേശം സമാനമാണ്, പക്ഷെ സമീപകാലത്തെ ഗില്ലിന്റെ പ്രകടനം വച്ച് നോക്കുകയാണെങ്കിൽ ഇഷാൻ കിഷന്റെ പ്രകടനം വളരെ കുറവാണു.
ഇഷാന്‍ കിഷനാണ് ഓപ്പണറാവുന്നതെങ്കില്‍ ജോഷ് ഹേസല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും തന്നെയാവും ഓസീസിനായി ബൗളിംഗ് ഓപ്പണ്‍ ചെയ്യുക. കാരണം, ഇഷാനെതിരെ ഔട്ട് സ്വിംഗ് എറിഞ്ഞാല്‍ വിക്കറ്റ് വീഴാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ എല്ലാ കളികളിലും തുടക്കത്തില്‍ കിഷന്‍ ആത്മവിശ്വസം കുറവാണ്. ഗില്‍ കളിക്കില്ലെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്നും നാളെ രാവിലെ മാത്രമെ ഗില്ലിന് കളിക്കാനാവുമോ എന്ന് വ്യക്തമാവൂ എന്നും ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞു .