എന്താണിത്, ഒരു പ്ലാനിംഗുമില്ലാതെ! ഇനിയെല്ലാം വിധി പോലെ നടക്കും... തുറന്നടിച്ച് പത്താന്‍

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ഉള്‍പ്പെടുത്തിയതിനെതിരെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.

author-image
Web Desk
New Update
എന്താണിത്, ഒരു പ്ലാനിംഗുമില്ലാതെ! ഇനിയെല്ലാം വിധി പോലെ നടക്കും... തുറന്നടിച്ച് പത്താന്‍

 

മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ഉള്‍പ്പെടുത്തിയതിനെതിരെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി ഏകദിന ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത അശ്വിനെ ലോകകപ്പിന് തൊട്ടു മുമ്പ് നടക്കുന്ന പരമ്പരയ്ക്കുള്ള ടീമിലേക്ക് തിരഞ്ഞെടുത്തത് യാതൊരു പ്ലാനിങ്ങുമില്ലാത്തതിന്റെ തെളിവാണെന്ന് പത്താന്‍ തുറന്നടിച്ചു.

ലോകത്ത് അശ്വിനെപ്പോലെ മറ്റൊരു സിപിന്നറെ കിട്ടാനുണ്ടാവില്ല. പക്ഷെ, ലോകകപ്പ് പോലെ കടുത്ത സമ്മര്‍ദം നിലനില്‍ക്കുന്ന വലിയൊരു ടൂര്‍ണമെന്റില്‍, വളരെക്കാലമായി കളിക്കാത്ത ഫോര്‍മാറ്റില്‍ ടീമിനായി മികച്ച പ്രകടനം നടത്തുമെന്ന് എത്ര സീനിയര്‍ താരമാണെങ്കിലും പ്രതീക്ഷിക്കാനാവില്ല. അതിനാല്‍ ഇതെല്ലാം നിങ്ങള്‍ പൂര്‍ണ്ണമായും വിധിക്ക് വിട്ടുകൊടുക്കുകയാണ് ചെയ്യുന്നതെന്നും പത്താന്‍ പറഞ്ഞു.

ഇവിടെ യാതൊരു പ്ലാനിങ്ങും നടന്നിട്ടില്ലെന്നാണ് തോന്നുന്നത്. അശ്വിനായി എന്തെങ്കിലും പദ്ധതിയുണ്ടായിരുന്നെങ്കില്‍ ലോകകപ്പിന് മുമ്പ് കുറച്ച് മത്സരങ്ങള്‍ നല്‍കണമായിരുന്നെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു.

irfan pathan cricket India odi squad R Ashwin