വിജയവഴിയിലെത്താന്‍ ലഖ്‌നൗ, പകരം വീട്ടാന്‍ ബാംഗ്ലൂര്‍

ആര്‍സിബി രണ്ട് മാറ്റം വരുത്തി. ജോഷ് ഹേസല്‍വുഡ് ടീമിലെത്തി. ഷഹ്ബാസ് അഹമ്മദിന് പകരം അനുജ് റാവത്തിനെ ടീമിലുള്‍പ്പെടുത്തി

author-image
Web Desk
New Update
വിജയവഴിയിലെത്താന്‍ ലഖ്‌നൗ, പകരം വീട്ടാന്‍ ബാംഗ്ലൂര്‍

ലഖ്നൗ: ബംഗളൂരുവിലെ തോല്‍വിക്ക് ലഖ്നൗവില്‍ പകരം വീട്ടാന്‍ റോയല്‍ ചലഞ്ചേഴ്സ്. ചിന്നസ്വാമിയില്‍ ലഖ്നൗ ബാംഗ്ലൂരിന്റെ 212 റണ്‍സ് മറികടന്നത് അവസാന പന്തിലാണ്.

പഞ്ചാബിനെ 56 റണ്‍സിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാവും രാഹുലും സംഘവും ബാംഗ്ലൂരിനെ നേരിടുന്നത്. കൊല്‍ക്കത്തയോട് തോറ്റ കോലിക്കും സംഘത്തിനും ആത്മവിശ്വാസം ഉയര്‍ത്താന്‍ ഈ വിജയം അനിവാര്യമാണ്.

അതിനിടെ ടോസ് നേടിയ ലഖ്നൗ സൂപ്പര്‍ ജെയന്റ്സ് ആദ്യം ബൗള്‍ ചെയ്യും. ഒരു മാറ്റവുമായിട്ടാണ് ലഖ്നൗ ഇറങ്ങിയത്. ആവേഷ് ഖാന് പകരം കൃഷ്ണപ്പ ഗൗതം ടീമിലെത്തി.

ആര്‍സിബി രണ്ട് മാറ്റം വരുത്തി. ജോഷ് ഹേസല്‍വുഡ് ടീമിലെത്തി. ഷഹ്ബാസ് അഹമ്മദിന് പകരം അനുജ് റാവത്തിനെ ടീമിലുള്‍പ്പെടുത്തി.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, അനുജ് റാവത്ത്, ഗ്ലെന്‍ മാക്സ്വെല്‍, മഹിപാല്‍ ലോംറോര്‍, ദിനേശ് കാര്‍ത്തിക്, സുയഷ് പ്രഭുദേശായ്, വാനിന്ദു ഹസരങ്ക, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്.

ലഖ്നൗ സൂപ്പര്‍ ജെയന്റ്സ്: കെ എല്‍ രാഹുല്‍, കെയ്ല്‍ മെയേഴ്സ്, ദീപക് ഹൂഡ, മാര്‍കസ് സ്റ്റോയിനിസ്, ക്രുനാല്‍ പാണ്ഡ്യ, നിക്കോളാസ് പുരാന്‍, കെ ഗൗതം, രവി ബിഷ്ണോയ്, നവീന്‍ ഉള്‍ ഹഖ്, അമിത് മിശ്ര, യഷ് ഠാക്കൂര്‍.

 

cricket IPL 2023 lucknow banglore