ഹൈദരാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 204 റണ്‍സ് വിജയലക്ഷ്യം.ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഓപ്പണര്‍മാരായ ജോസ് ബട്‌ലറുടെയും യശസ്വി ജയ്സ്വാളിന്‍റെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെയും വെടിക്കെട്ട് ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു.
ഹൈദരാബാദ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് രാജസ്ഥാന് നേടാന്‍ കഴിഞ്ഞത്.അര്‍ധ സെഞ്ചുറി തികച്ച് ബട്‌ലര്‍.മൂന്നാം ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ കുമാറിനെതിരെ ബട്‌ലറും കത്തിക്കയറിയതോടെ രാജസ്ഥാന്‍റെ സ്‌കോര്‍ കുതിച്ചു.ഒരു സിക്‌സും രണ്ട് ഫോറുകളും ഉള്‍പ്പെടെ 17 റണ്‍സാണ് ഈ ഓവറില്‍ ഭുവി വഴങ്ങിയത്.തുടര്‍ന്ന് പന്തെടുത്ത വാഷിങ്‌ടണ്‍ സുന്ദറിനേയും ഇരുവരും നിലത്ത് നിര്‍ത്തിയില്ല.ഈ ഓവറില്‍ രാജസ്ഥാന്‍ കണ്ടെത്തിയത് 19 റണ്‍സാണ്.
20 പന്തുകളില്‍ നിന്നാണ് താരം അര്‍ധ സെഞ്ചുറിയിലെത്തിയത്. നാലാം പന്തിലും ബട്‌ലര്‍ ബൗണ്ടറിയടിച്ചു.എന്നാല്‍, തൊട്ടടുത്ത പന്തില്‍ ബട്‌ലറെ വീഴ്‌ത്തിയ ഫാറൂഖി ഹൈദരാബാദിന് ആശ്വാസം നല്‍കി. 22 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 54 റണ്‍സടിച്ചാണ് ബട്‌ലര്‍ മടങ്ങിയത്.സഞ്‌ജു പുറത്തായത് 19ാം ഓവറില്‍.
ഒന്നാം വിക്കറ്റില്‍ 5.5 ഓവറില്‍ 85 റണ്‍സാണ് യശസ്വി ജയ്‌സ്വാളും ബട്‌ലറും ചേര്‍ന്ന് നേടിയത്.പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 85 റണ്‍സായിരുന്നു രാജസ്ഥാന് നേടാന്‍ കഴിഞ്ഞത്.ടീമിന്‍റെ ഏറ്റവും വലിയ പവര്‍പ്ലേ സ്‌കോറാണിത്.മൂന്നാം നമ്പറിലെത്തിയ ക്യാപ്റ്റന്‍ സഞ്‌ജു സാംസണും ആക്രമിച്ച് കളിച്ചതോടെ രാജസ്ഥാന്‍റെ സ്‌കോര്‍ കുതിച്ചു.എട്ടാം ഓവറില്‍ സഞ്‌ജുവും ജയ്‌സ്വാളും ചേര്‍ന്ന് സംഘത്തെ നൂറ് കടത്തിയിരുന്നു.