ടോസ് നേടി കൊല്‍ക്കത്ത; ഇരുടീമുകള്‍ക്കും പുതിയ ക്യാപ്റ്റന്മാര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടോസ് നേടിയ കൊല്‍ക്കത്ത ബൗളിങ് തെരഞ്ഞെടുത്തു. പഞ്ചാബ് കിങ്‌സ് ആണ് എതിരാളികള്‍.വൈകുന്നേരം 3.30ന് മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.

author-image
Priya
New Update
ടോസ് നേടി കൊല്‍ക്കത്ത; ഇരുടീമുകള്‍ക്കും പുതിയ ക്യാപ്റ്റന്മാര്‍

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടോസ് നേടിയ കൊല്‍ക്കത്ത ബൗളിങ് തെരഞ്ഞെടുത്തു. പഞ്ചാബ് കിങ്‌സ് ആണ് എതിരാളികള്‍.വൈകുന്നേരം 3.30ന് മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.

ഇരുടീമും പുതിയ ക്യാപ്റ്റന്മാരുടെ നേതൃത്വത്തിലാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്.പരുക്കേറ്റ ശ്രേയസ് അയ്യറിനു പകരം നിതീഷ് റാണയാണ് കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍ .

സീനിയര്‍ താരം ശിഖര്‍ ധവാന്‍ പഞ്ചാബിന്റെ നായകന്‍.പരുക്കേറ്റ ജോണി ബെയര്‍‌സ്റ്റോ ഈ സീസണില്‍ പഞ്ചാബിനായി കളിക്കില്ലെന്ന് ഉറപ്പായി. ഇതിനൊപ്പം ലിയാം ലിവിങ്സ്റ്റന്‍, കഗിസോ റബാദ എന്നിവരും പഞ്ചാബിന്റെ ആദ്യ മത്സരത്തിന് ഉണ്ടാകില്ല.

ശ്രേയസ് അയ്യര്‍ക്കു പുറമേ ബംഗ്ലദേശ് താരങ്ങളായ ഷാക്കിബ് അല്‍ ഹസന്‍, ലിറ്റന്‍ ദാസ് എന്നിവരില്ലാതെയാണ് കൊല്‍ക്കത്ത കളിക്കുക.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേയിങ് ഇലവന്‍: റഹ്മാനുല്ല ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), മന്‍ദീപ് സിങ്, നിതീഷ് റാണ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്ര റസല്‍, ഷാര്‍ദൂല്‍ ഠാക്കൂര്‍, സുനില്‍ നരെയ്ന്‍, ടിം സൗത്തി, അനുകൂല്‍ റോയ്, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

പഞ്ചാബ് കിങ്‌സ് പ്ലേയിങ് ഇലവന്‍: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പ്രഭ്‌സിമ്രന്‍ സിങ് (വിക്കറ്റ് കീപ്പര്‍), ഭാനുക രാജപക്‌സ, ജിതേഷ് ശര്‍മ, ഷാറൂഖ് ഖാന്‍, സാം കറന്‍, സികന്ദര്‍ റാസ, നേഥന്‍ എലിസ്, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിങ്.

ipl kolkata knight riders punjab kings match