സ്റ്റാര്‍ക്ക് ഐപിഎല്‍ ലേലത്തിലെ സ്റ്റാര്‍; കമിന്‍സിനെയും പിന്നിലാക്കി

ഐപിഎല്‍ താരലേലത്തില്‍ ചരിത്രം സൃഷ്ടിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക്. ഏറ്റവും വിലയേറിയ താരമായി മാറിയിരിക്കുകയാണ് ഈ ഓസ്‌ട്രേലിയന്‍ പേസര്‍.

author-image
Web Desk
New Update
സ്റ്റാര്‍ക്ക് ഐപിഎല്‍ ലേലത്തിലെ സ്റ്റാര്‍; കമിന്‍സിനെയും പിന്നിലാക്കി

ഐപിഎല്‍ താരലേലത്തില്‍ ചരിത്രം സൃഷ്ടിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക്. ഏറ്റവും വിലയേറിയ താരമായി മാറിയിരിക്കുകയാണ് ഈ ഓസ്‌ട്രേലിയന്‍ പേസര്‍. ലേലത്തില്‍ ഓസ്‌ട്രേലിയന്‍ ടീമിലെ സഹതാരം പാറ്റ് കമിന്‍സിനെ 20.50 കോടി മുടക്കിയാണ് സണ്‍റൈസേഴ്‌സ് ഹൈരദാബാദ് സ്വന്തമാക്കിയത്. ഈ റെക്കോര്‍ഡ് തകര്‍ത്ത് 24.75 കോടി രൂപ മുടക്കിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്.

ലേലത്തില്‍ രണ്ട് കോടി രൂപ അടിസ്ഥാനവിലയുള്ള സ്റ്റാര്‍ക്കിനായി തുടക്കത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സുമാണ് ശക്തമായി രംഗത്തുവന്നു. ഡല്‍ഹിക്കായി റിഷഭ് പന്തും മുംബൈക്കായി ആകാശ് അംബാനിയും വാശിയോടെ ലേലം വിളിച്ചു.

സ്റ്റാര്‍ക്കിന്റെ വില ഒമ്പത് കോടി കടന്നതോടെ ഡല്‍ഹി പിന്‍മാറി. തുടര്‍ന്ന് കൊല്‍ക്കത്ത സ്റ്റാര്‍ക്കിനായി രംഗത്തെത്തി. സ്റ്റാര്‍ക്കിന്റെ മൂല്യം ഉയര്‍ന്നതോടെ മുംബൈയും പിന്മാറി. പിന്നീടെത്തിയ ഗുജറാത്ത് ടൈറ്റന്‍സ് വാശിയോടെ ലേലം വിളിച്ചു.

കൊല്‍ക്കത്തയും ഗുജറാത്തും വിട്ടുകൊടുക്കാന്‍ തയാറായില്ല. അതോടെ സ്റ്റാര്‍ക്കിന്റെ മൂല്യം 20 കോടി കടന്നു. 20 കോടിയും കടന്ന് ഗുജറാത്തും കൊല്‍ക്കത്തയും വാശിയോടെ വിളി തുടര്‍ന്നു.

ഒടുവില്‍ 24.75 കോടിക്ക് സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത വിളിച്ചതോടെ ഗുജറാത്ത് പിന്‍മാറി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമാണ് സ്റ്റാര്‍ക്ക്.

ipl kolkata knight riders ipl auction mitchell starc