രോഹിത് ശര്‍മയും സഞ്ജു സാംസണും നേര്‍ക്കുനേര്‍ ; പ്രതീക്ഷയോടെ ആരാധകര്‍

എട്ട് മത്സരങ്ങളില്‍ 10 പോയിന്റ് നേടി രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍. മുംബൈ, ഒമ്പതാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളില്‍ ആറ് പോയിന്റാണ് മുംബൈക്കുള്ളത്.

author-image
Greeshma Rakesh
New Update
രോഹിത് ശര്‍മയും സഞ്ജു സാംസണും നേര്‍ക്കുനേര്‍ ; പ്രതീക്ഷയോടെ ആരാധകര്‍

 

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച്ച രോഹിത് ശര്‍മയും സഞ്ജു സാംസണും നേര്‍ക്കുനേര്‍. മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനായി കാത്തിരിക്കുകായാണ് ആരാധകര്‍. ഞായറാഴ്ച്ച വൈകിട്ട് 7.30ന് മുംബൈ, വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. സീസണില്‍ ഇരുവരും ആദ്യമായിട്ടാണ് നേര്‍ക്കുനേര്‍ വരുന്നത്.

എട്ട് മത്സരങ്ങളില്‍ 10 പോയിന്റ് നേടി രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍. മുംബൈ, ഒമ്പതാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളില്‍ ആറ് പോയിന്റാണ് മുംബൈക്കുള്ളത്. ഇന്ന് 3.30ന് മറ്റൊരു മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്, പഞ്ചാബ് കിംഗ്സിനെ നേരിടും. ചെന്നൈയിലാണ് മത്സരം.വാംഖഡെ പരമ്പരാഗതമായി റണ്ണൊഴുകുന്ന പിച്ചാണ്. പുതിയ പന്തില്‍ പേസര്‍മാര്‍ക്കും സഹായം ലഭിക്കും. മുംബൈ നിരയില്‍ ജോഫ്ര ആര്‍ച്ചര്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ റിലെ മെരെഡിത്തിനെ പുറത്തിരുത്തിയേക്കും. അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, നെഹല്‍ വധേര എന്നിവരും സ്ഥാനം നിലനിര്‍ത്തും.

അതെസമയം മുംബൈക്ക് രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരുടെ ഫോമാണ് പ്രധാന തലവേദന. യൂസ്വേന്ദ്ര ചാഹലും ആര്‍ അശ്വിനും മൂന്ന് തവണ വീതം രോഹിത്തിനെ പുറത്താക്കിയിട്ടുണ്ട്. ഇഷാന് പകരം മലയാളി താരം വിഷ്ണു വിനോദ് ടീമിലെത്തുമോയെന്നതുമ കണ്ടറിയാം. രാജസ്ഥാന്‍ നിരയില്‍ ട്രന്റ് ബോള്‍ട്ട് തിരിച്ചെത്തും. ആഡം സാംപയെ പുറത്തിരുത്തിയേക്കും. മറ്റു മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ്, തിലക് വര്‍മ, നെഹല്‍ വധേര, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, പിയൂഷ് ചൗള, ജേസണ്‍ ബെഹ്രന്‍ഡോഫ്, ജോഫ്ര ആര്‍ച്ചര്‍.

രാജസ്ഥാന്‍ റോയല്‍സ്: യഷസ്വി ജയ്സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സംസണ്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, യൂസ്വേന്ദ്ര ചാഹല്‍, സന്ദീപ് ശര്‍മ, ട്രന്റ് ബോള്‍ട്ട്.

IPL 2023 Rohit Sharmma Sanju Samson