ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആവേശത്തുടക്കം; റുതുരാജിന് ഫിഫ്റ്റി,മികച്ച സ്കോര്‍ ലക്ഷ്യമിട്ട് സിഎസ്‌കെ

ഐപിഎല്‍ പതിനാറാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരത്തിന് ആവേശത്തുടക്കം

author-image
Lekshmi
New Update
ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആവേശത്തുടക്കം; റുതുരാജിന് ഫിഫ്റ്റി,മികച്ച സ്കോര്‍ ലക്ഷ്യമിട്ട് സിഎസ്‌കെ

ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരത്തിന് ആവേശത്തുടക്കം.ഓപ്പണര്‍മാരായ ദേവോണ്‍ കോണ്‍വേയും റുതുരാജ് ഗെയ്‌ക്‌വാദും ചെന്നൈക്ക് മിന്നും തുടക്കം നല്‍കി.ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും 9.1 ഓവറില്‍ 110 റണ്‍സ് ചേര്‍ത്തു.റുതു 25 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് റുതുരാജ് ഫിഫ്റ്റി കണ്ടെത്തിയത്.എട്ട് ഓവറില്‍ ഇരുവരും ടീം സ്കോര്‍ 100 തികച്ചു.10-ാം ഓവറിലെ രവി ബിഷ്‌ണോയിയുടെ ആദ്യ പന്തില്‍ റുതു മാര്‍ക്ക് വുഡിന്‍റെ ക്യാച്ചില്‍ മടങ്ങി.10 ഓവറില്‍ 114-1 എന്ന സ്കോറിലാണ് സിഎസ്‌കെ.

ടോസ് നേടിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ കെ എല്‍ രാഹുല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ബാറ്റിംഗിനയക്കുകയായിരുന്നു.കൊവിഡ് ഇടവേളയ്‌ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഹോം ഗ്രൗണ്ടിലേക്ക് ഇതിഹാസ നായകന്‍ എം എസ് ധോണിയുടെ തിരിച്ചുവരവാണ് മത്സരത്തിന്‍റെ പ്രത്യേകത.

IPL 2023 ruturaj