മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ബൗളിംഗ് തിരഞ്ഞെടുത്തു. ചേസ് ചെയ്തു ജയിക്കുന്ന മുംബൈയുടെ മികവിനെ തടയിടാന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നിര്‍ണായക തീരുമാനത്തിലൂടെ സാധിച്ചു എന്നാണ് വിലയിരുത്തല്‍. മുംബൈ കളരിയില്‍ പതിനെട്ടടവും പഠിച്ച ഹാര്‍ദിക് പാണ്ഡ്യ ഇത്തരമൊരു തീരുമാനം എടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ!
കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണഅ ഇരു ടീമുകളും ഇറങ്ങുന്നത്.
ഹര്‍ദിക്കിന്റെ ഓള്‍ റൗണ്ട് മികവും സ്പിന്നര്‍ റാഷിദ് ഖാന്‍ നയിക്കുന്ന ബൗളിംഗ് നിരയും ഗില്ലും മില്ലറും നയിക്കുന്ന ബാറ്റിംഗ് നിരകൂടി എത്തുന്നതോടെ ഗുജറാത്ത് നിര ഭദ്രമാണ്.