ഡ്യൂപ്ലെസിയും കോലിയും മാക്‌സ് വെല്ലും തകര്‍ത്തു! ലഖ്‌നൗവിന് 213 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 213 റണ്‍സ് വിജയലക്ഷ്യം.

author-image
Web Desk
New Update
ഡ്യൂപ്ലെസിയും കോലിയും മാക്‌സ് വെല്ലും തകര്‍ത്തു! ലഖ്‌നൗവിന് 213 റണ്‍സ് വിജയലക്ഷ്യം

ബാംഗ്ലൂര്‍: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 213 റണ്‍സ് വിജയലക്ഷ്യം.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി വിരാട് കോലിയുടെയും ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയുടെയും ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ അര്‍ധസെഞ്ചുറികളുടെ പിന്‍ബലത്തിലാണ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

46 പന്തില്‍ 79 റണ്‍സടിച്ച ഡൂപ്ലെസിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. വിരാട് കോലി 44 പന്തില്‍ 61 റണ്‍സടിച്ചപ്പോള്‍ മാക്‌സ്വെല്‍ 29 പന്തില്‍ 59 റണ്‍സടിച്ചു.

ലഖ്‌നൗവിനായി മാര്‍ക് വുഡ് നാലോവറില്‍ 32 റണ്‍സിനും അമിത് മിശ്ര രണ്ടോവറില്‍ 18 റണ്‍സിനും ഓരോ വിക്കറ്റെടുത്തു.

 

 

lucknow IPL 2023 banglore