ബെംഗലൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ പോരാട്ടത്തില്‍ ടോസ് നേടിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.
കൊല്‍ക്കത്തക്കെതിരായ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ നിര്‍ണായക മാറ്റങ്ങളുമായാണ് ആര്‍സിബി ഇന്നിറങ്ങുന്നത്. മധ്യനിരയില്‍ മഹിപാല്‍ ലോംറോര്‍ എത്തിയപ്പോള്‍ പേസര്‍മാരായി നാലുപേരാണ് ആര്‍സിബി ടീമിലുള്ളത്.
ഡേവിഡ് വില്ലി, വെയ്ന്‍ പാര്‍നല്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ സിറാജ് തുടങ്ങിയവരാണ് പേസര്‍മാരായി പ്ലേയിംഗ് ഇലവനിലെത്തിയത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്. ലഖ്‌നൗ ടീമില്‍ മാര്‍ക്ക് വുഡ് തിരിച്ചെത്തിയതാണ് പ്രധാന മാറ്റം.