ജയ്പൂര്‍: ഇന്ത്യന്‍ താരം കെ എല്‍ രാഹുലിനെ ട്രോളി സോഷ്യല്‍ മീഡിയ. രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തില്‍ ട്രെന്‍ഡ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറിലെ ആറ് പന്തിലും റണ്ണെടുക്കാന്‍ രാഹുലിന് കഴിഞ്ഞില്ല. ഇതാണ് ക്രിക്കറ്റ് പ്രേമികളെ പ്രകോപിപ്പിച്ചത്.
പതിവ് ശൈലിയില്‍ അമിത പ്രതിരോധത്തിലൂന്നിയായിരുന്നു രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ഓപ്പണറും നായകനുമായ കെ എല്‍ രാഹുലിന്റെ ബാറ്റിംഗ് തുടക്കം.
കിവീസ് സ്റ്റാര്‍ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട് ഒന്നാന്തരം പന്തുകളാണ് എറിയുന്നത്. എന്നാല്‍, പവര്‍പ്ലേയുടെ ആനുകൂല്യം മുതലാക്കാനുള്ള ശ്രമം രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
ഓവറിലെ ആറ് പന്തും 30 വാര സര്‍ക്കിളിനരികെ പോലും രാഹുല്‍ അടിച്ചിട്ട് എത്തിയില്ല. ഇതിനിടെ ഔട്ട്സൈഡ് എഡ്ജ് ആവാതെ കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു.
ഇതോടെയാണ് രാഹുലിന്റെ മെല്ലെപ്പോക്കിനെതിരെ വീണ്ടും വലിയ വിമര്‍ശനം ഉയരുന്നത്. രാഹുല്‍ മെയ്ഡന്‍ ഓവര്‍ വഴങ്ങുന്ന വീഡിയോ വൈറലായി.