മത്സരത്തിനിടെ ജഡേജയുടെ 'കുട്ടിക്കളി'; വീഡിയോ വൈറല്‍

ഐപിഎല്ലില്‍ വീണ്ടും ബൗളിംഗിങ്ങില്‍ തിളങ്ങി ചെന്നൈയുടെ രവീന്ദ്ര ജഡേജ. നിര്‍ണായകമായ വിക്കറ്റുകള്‍ നേടുകയും ചെയ്തു.

author-image
Web Desk
New Update
മത്സരത്തിനിടെ ജഡേജയുടെ 'കുട്ടിക്കളി'; വീഡിയോ വൈറല്‍

ചെന്നൈ: ഐപിഎല്ലില്‍ വീണ്ടും ബൗളിംഗിങ്ങില്‍ തിളങ്ങി ചെന്നൈയുടെ രവീന്ദ്ര ജഡേജ. നിര്‍ണായകമായ വിക്കറ്റുകള്‍ നേടുകയും ചെയ്തു.

അതിനിടയില്‍ ഉണ്ടായ രസകരമായ സംഭവമാണ് ശ്രദ്ധേയമാകുന്നത്. സ്വന്തം ബൗളിംഗില്‍ ക്യാച്ച് എടുത്താണ് ജഡേജ അഥര്‍വ തെയ്ദയെ പുറത്താക്കിയത്. ഈ ക്യാച്ച് എടുത്തപ്പോള്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന ലിയാം ലിവിംഗസ്റ്റോണ്‍ ക്രീസില്‍ ഉണ്ടായിരുന്നില്ല.

ഇതോടെ പന്ത് താഴെയിടുന്നത് പോലെ കുട്ടിക്കളി കളിച്ച് ബെല്‍യ്‌സ് ഇളക്കി ജഡേജ ആഹ്‌ളാദം പ്രകടിപ്പിക്കുകയാണ് ചെയ്തത്. ജഡേജയുടെ കുട്ടിക്കളിയുടെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

മത്സരത്തില്‍ ചെന്നൈ പരാജയപ്പെട്ടിരുന്നു. 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. 42 റണ്‍സെടുത്ത് പ്രഭ്‌സിമ്രാന്‍ സിംഗ്, 40 റണ്‍സെടുത്ത ലിയാം ലിവിംഗ്‌സ്റ്റോണ്‍ എന്നിവരാണ് പഞ്ചാബ് ചേസിന് കരുത്ത് പകര്‍ന്നത്. അവസാന ഓവറുകളില്‍ തകര്‍ത്ത് ജിതേഷ് ശര്‍മ്മയും സിക്കന്ദര്‍ റാസയും തിളങ്ങി.

ചെന്നൈക്ക് വേണ്ടി തുഷാര്‍ ദേശ്പാണ്ഡെ മൂന്ന് വിക്കറ്റും ജഡേജ രണ്ട് വിക്കറ്റും വീഴ്ത്തി.

 

cricket IPL 2023 ravindra jadeja