ഇരുടീമുകള്‍ക്കും നിര്‍ണായകം, മത്സരം പൊടിപാറും

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും

author-image
Web Desk
New Update
ഇരുടീമുകള്‍ക്കും നിര്‍ണായകം, മത്സരം പൊടിപാറും

ഹൈദരാബാദ്: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും. ഹൈദരാബാദ്, രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഹൈദരാബാദ് ബാറ്റിംഗ് ഓള്‍റൗണ്ടര്‍ സന്‍വീര്‍ സിംഗിനെ ടീമില്‍ ഉള്‍പ്പെടുത്തി. ലഖ്നൗ രണ്ട് മാറ്റം വരുത്തി. ദീപക് ഹൂഡ, മുഹ്സിന്‍ ഖാന്‍ എന്നിവര്‍ പുറത്തായി. യുവദധീര്‍ സിംഗ്, പ്രേരക മങ്കാദ് എന്നിവര്‍ ടീമിലെത്തി.

ലഖ്നൗ സൂപ്പര്‍ ജയന്റ്സ്: ക്വിന്റണ്‍ ഡി കോക്ക്, കെയ്ന്‍ മെയേഴ്സ്, ക്രുനാല്‍ പാണ്ഡ്യ, പ്രേരക് മങ്കാദ്, മാര്‍കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍, അമിത് മിശ്ര, യഷ് ഠാക്കൂര്‍, രവി ബിഷ്ണോയ്, യുവ്ധീര്‍ സിംഗ്, ആവേഷ് ഖാന്‍.

സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, അന്‍മോല്‍പ്രീത് സിംഗ്, രാഹുല്‍ ത്രിപാഠി, മായങ്ക് മര്‍കണ്ഡെ, ഭുവനേശ്വര്‍ കുമാര്‍, ഫസല്‍ഹഖ് ഫാറൂഖി.

ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് അഞ്ചാം സ്ഥാനത്ത്. 11 മത്സരങ്ങളില്‍ 11 പോയിന്റാണ് ലഖ്നൗവിന്. ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരം ജയിച്ചാല്‍ ലഖ്നൗവിന് നാലിലെത്താനുള്ള അവസരമുണ്ട്. ഇതോടെ രാജസ്ഥാന് അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടിവരും.

10 മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിനും പ്രതീക്ഷയുണ്ട്. ഇന്നത്തേത്് കൂടാതെ മൂന്ന് മത്സരം കൂടി അവര്‍ക്ക് അവശേഷിക്കുന്നുണ്ട്. എല്ലാം ജയിച്ചാല്‍ ആദ്യ നാലിലെത്താന്‍ ഹൈദരാബാദിനും കഴിയും.

cricket IPL 2023 lucknow hyderabad