ഗുജറാത്തിനോട് കണക്കുതീര്‍ക്കാന്‍ അര്‍ജുന്‍! പഴയൊരു പ്രതികാരത്തിന്റെ കഥ...

ഗുജറാത്ത് ടൈറ്റന്‍സിനെ എതിരെയുള്ള മത്സരത്തില്‍ താരം ആദ്യ ഇലവനില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും ഇടം നേടി

author-image
Web Desk
New Update
ഗുജറാത്തിനോട് കണക്കുതീര്‍ക്കാന്‍ അര്‍ജുന്‍! പഴയൊരു പ്രതികാരത്തിന്റെ കഥ...

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെ എതിരെയുള്ള മത്സരത്തില്‍ താരം ആദ്യ ഇലവനില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും ഇടം നേടി. പഞ്ചാബ് കിംഗ്‌സിന് എതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ ഓരോവറില്‍ താരം 31 റണ്‍സ് വഴങ്ങിയിരുന്നു. മോശം പ്രകടനത്തിന്റെ പേരില്‍ അര്‍ജുനെ ഒഴിവാക്കുമെന്നാണ് കരുതിയിരുന്നത്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടുമ്പോള്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിന് അതൊരു മധുരപ്രതികാരം കൂടിയാണ്. ഐപിഎല്‍ താര ലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് നടത്തിയ ഒരു ഇടപെടലാണത്. ലേലത്തില്‍ അര്‍ജുന്റെ പേര് വന്നപ്പോള്‍ താരത്തെ മുംബൈ എടുക്കുമെന്ന് ഉറപ്പായിരുന്നു.

എന്നാല്‍, ഗുജറാത്ത് ടീം അര്‍ജുനായി ലേലം വിളി നടത്തി. തുടര്‍ന്ന് 30 ലക്ഷം രൂപയ്ക്കാണ് മുംബൈ താരത്തെ ടീമിലെത്തിച്ചത്. അര്‍ജുനെ പരിഹസിക്കാനായിരുന്നു ഗുജറാത്തിന്റെ നീക്കം എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഗുജറാത്ത് മുഖ്യ പരിശീലകന്‍ ആശിഷ് നെഹ്‌റയുടെ പരിഹാസ ചിരിയും ഏറെ ചര്‍ച്ചയായിരുന്നു. ഇതിനെല്ലാം കണക്കുതീര്‍ക്കാനുള്ള അവസരമാണ് അര്‍ജുന് ലഭിച്ചിരിക്കുന്നത്.

ടോസ് നേടിയ മുംബൈ ഇന്ത്യന്‍ ബൗളിംഗ് തെരഞ്ഞെടുത്തിട്ടുണ്ട്.

cricket IPL 2023 arjun tendulkar