അഹമ്മദാബാദ്: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ തിളങ്ങുന്ന വിജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. 56 റണ്‍സിന്റെ വിജയമാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 227 റണ്‍സ് എടുത്തു. ലഖ്‌നൗവിന്റെ മറുപടി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സില്‍ അവസാനിച്ചു. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലിന്റെയും വൃദ്ധിമാന്‍ സാഹയുടെയും വെടിക്കെട്ട് അര്‍ധ സെഞ്ചുറികളുടെ മികവിലാണ് ടൈറ്റന്‍സ് കൂറ്റന്‍ സ്‌കോര്‍ നേടിയത്.
സാഹ 43 പന്തില്‍ 81 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഗില്‍ 51 പന്തില്‍ 94 റണ്‍സുമായി പുറത്താകാതെ നിന്നു. മറുപടിയില്‍ ക്വന്റണ്‍ ഡി കോക്കിന്റെ അര്‍ധ സെഞ്ചുറിയാണ് ലഖ്‌നൗവിന് തുണയായത്. 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ മോഹിത് ശര്‍മ്മ ലഖ്‌നൗവിനെ തകര്‍ത്തു.